റിയാദ്: എടപ്പാള്‍, വട്ടംകുളം, കാലടി തവനൂര്‍ പഞ്ചായത്തുകളിലെ പ്രവാസികളുടെ ആഗോള കൂട്ടായ്മ ഇടപ്പാളയം പ്രവാസി കൂട്ടായ്മ റിയാദില്‍ രൂപീകരിച്ചു. ഗ്ലോബല്‍ കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ്കുട്ടി (ഖത്തര്‍) അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് റഫീഖ് എടപ്പാള്‍ ഇടപ്പാളയത്തെ പരിചയപ്പെടുത്തി. പരിപാടിയില്‍ റിയാദ് ചാപ്റ്ററിന്റെ പ്രഥമ അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ചു. സെക്രട്ടറി ആഷിക് കൊട്ടിലില്‍, ട്രഷറര്‍ ഷെഫീല്‍ എന്നിവര്‍ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി. ഉസ്മാന്‍ എന്‍ പി (പ്രസിഡന്റ്), ബൈജു ചേകനൂര്‍ (വൈസ് പ്രസിഡന്റ്), നബീല്‍ കരിമ്പില്‍ (സെക്രട്ടറി), കബീര്‍ മാങ്ങാട്ടൂര്‍ (ജോയിന്റ് സെക്രട്ടറി), കബീര്‍ എടപ്പാള്‍ (ട്രഷറര്‍), ഉബൈദ് എടപ്പാള്‍ (ചീഫ് കോ ഓര്‍ഡിനേറ്റര്‍) എന്നിവരെ തെരഞ്ഞെടുത്തു. കുട്ടികൃഷ്ണന്‍, സുലൈമാന്‍ ടി വി, മുഹമ്മദ് മാങ്ങാട്ടൂര്‍, ബഷീര്‍ പാറപ്പുറം, ഹമീദ് ടി കെ, സാദത്, ഷമീര്‍ എന്‍ വി, ഹംസ വട്ടംകുളം, ജമാല്‍ ചേകനൂര്‍, ദുഹൈര്‍, പ്രശാന്ത്, ഉസ്മാന്‍ കെ വി, സത്താര്‍ എടപ്പാള്‍ എന്നിവരെ എക്‌സിക്യു്ട്ടീവ് അംഗങ്ങളായി തിരഞ്ഞെടുത്തു. മുഖ്യരക്ഷാധികാരിയായി ഫസലുല്‍ ഹഖ് ബുഖാരിയേയും മുഹമ്മദ് ഉണ്ണി, ഒ വി അഷ്‌റഫ് എന്നിവരെ ഉപ രക്ഷാധികാരികളായും തെരഞ്ഞെടുത്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.