റിയാദ്: കെ.എന്‍.എം.സംസ്ഥാന സമിതി ആശയ പ്രചരണത്തിന്റെ ഭാഗമായി ‘നേരുള്ള വ്യക്തി, നേരായ സമൂഹം, തൗഹീദാണ് നിദാനം’ എന്ന പ്രമേയത്തില്‍ ആറുമാസം നീണ്ടു നില്‍ക്കുന്ന കാമ്പയിന്‍ സംഘടിപ്പിക്കുന്നു. റിയാദ് പ്രവിശ്യാ ഉദ്ഘാടനം ജൂലൈ 24ന് വൈകുന്നേരം 4.30ന് നടക്കും. സൗദി മതകാര്യവകുപ്പിലെ ഉദ്യോഗസ്ഥന്‍ ഷൈഖ് അബ്ദുല്ല ബിന് മുഹമ്മദ് ബിന് അഹ്മദ് അല്‍ ഷഹ്‌രി മുഖ്യാഥിതിയായിരിക്കും. ഹംസ ബാഖവി ചങ്ങലീരി, അഹ്മദ് അനസ് മൗലവി, നസ്‌റുദ്ദീന്‍ റഹ്മാനി തുടങ്ങിയവര്‍ വിഷയം അവതരിപ്പിക്കും. ഐ.എസ്.എം. സംസ്ഥാന ജനറല്‍ സെക്രട്ടറി ജംഷീര്‍ ഫാറൂഖി, ് ട്രഷറര്‍ ജാസിര്‍ രണ്ടത്താണി, കെ.ഐ.ജലാല്‍ എറണാകുളം എന്നിവര്‍ പ്രസംഗിക്കും. ഉദ്ഘാടന സമ്മേളനം റിയാദ് ഇന്ത്യന്‍ ഇസ്ലാഹീ സെന്റര്‍ വെബ്‌സൈറ്റ് www.islahicetnre.com ബ്രോഡ്കാസ്റ്റ് ചെയ്യും. ZOOM APPLICATION ID 554 882 8666hgn ഓണ്‍ലൈന്‍ സമ്മേളനത്തില്‍ പങ്കെടുക്കുവാനും അവസരം ഉണ്ട്.
സംസ്ഥാനത്തെ ശാഖകള്‍ വഴിയും ഗള്‍ഫില്‍ കെ.എന്‍.എം പോഷക ഘടകമായി പ്രവര്‍ത്തിക്കുന്ന ഇസ്ലാഹീ സെന്ററുകളുടെ മേല്‍നോട്ടത്തിലും വിവിധ പ്രരിപാടികള്‍ നടക്കും. ജൂലൈ മുതല്‍ ഡിസംബര്‍ വരെ ആറുമാസമായാണ് കാമ്പയിന്‍.കൊവിഡ് കാലമായതിനാല്‍ സോഷ്യല്‍ മീഡിയ ഉപയോഗപ്പെടുത്തിയാണ് പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുളളത്. കൂറ്റമറ്റ വിശ്വാസത്തിലൂടെ മാത്രമേ നേരും നന്‍മയുമുള്ള സമൂഹത്തെ സൃഷ്ടിക്കുവാന്‍ കഴിയൂൂ എന്ന ആശയമാണ് കാമ്പയിന്‍ ലക്ഷ്യം വെക്കുന്നത്.
റിയാദ് പ്രവിശ്യയില്‍ ഉത്ഘാടന സമ്മേളനം, സന്ദേശ രേഖയുടെ പ്രചാരണം, തൗഹീദ് സമ്മേളനം, പ്രബോധക സംഗമങ്ങള്‍, ഓണ്‍ലൈന്‍ പ്രഭാഷണങ്ങള്‍, സംസ്‌കാരസദസ്സുകള്‍, വെബിനാറുകള്‍ എന്നിവ നടക്കും. സാമൂഹിക മാധ്യമങ്ങള്‍ നന്‍മക്ക് വേണ്ടി ഉപയോഗപ്പെടുത്തുന്നതിനായി ബോധവല്‍കരണവും നടത്തും. കാമ്പയിനോടനുബന്ധിച്ച് സംശുദ്ധമായ വശ്വാസം ഉള്‍ക്കൊള്ളുന്നതിന് പര്യാപ്തമായ വൈജ്ഞാനിക മത്സരങ്ങളും മദ്‌റസ്സകള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പ്രസംഗമത്സരങ്ങളും സംഘടിപ്പിക്കും.
കാമ്പയിന്‍ വിജയിപ്പിക്കുന്നതിന് റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സംഘാടക സമിതി രൂപീകരിച്ചു. ജനറല്‍ കണ്‍വീനര്‍ (അബ്ദുറസാഖ്‌സ്വലാഹി), കണ്‍വീനര്‍മാര്‍ (സാജിദ് കൊച്ചി), മുഹമ്മദ് സുല്‍ഫീകര്‍, അഡ്വ.അബ്ദുല്‍ ജലീല്‍ കോഴിക്കോട്,മൂസ തലപ്പാടി, ഉമര്‍ഖാന്‍ തിരുവനന്തപുരം, അബ്ദു റഷീദ് വടക്കന്‍ (വൈസ്. ചെയര്‍മാന്‍മാര്‍), മുജീബ് അലി തൊടികപ്പുലം,നൌഷാദ് അലി കോഴിക്കോട്,അബ്ദുല്‍ അസീസ് കോട്ടക്കല്‍, അ്ദുല്‍ വഹാബ് പാലത്തിങ്കല്‍, അമീന്‍ ചാലിയിം,ഫസ് ലുല്‍ ഹഖ് ബുഖാരി (കേന്ദ്ര സമിതി കോഡിനേഷന്‍) സഅദുദ്ദീന്‍ സ്വലാഹി പ്രോഗ്രാം ഉപസമിതി ചെയര്‍മാന്‍ അബ്ദുറഹ് മാന്‍ മദീനി, കണ്‍വീനര്‍ നൌഷാദ് മടവൂര്‍, അംഗങ്ങള്‍ അബ്ദുല്‍ ഖയ്യൂം ബുസ്താനി,ബഷീര്‍ സ്വലാഹി, മുഹമ്മദ് കുട്ടി കടന്നമണ്ണ, മന്‍സൂര്‍ സിയാംകണ്ടം, മിദ് ലാജ് സ്വലാഹി,അബ്ദുസ്സലാം ബുസ്താനി)മീഡിയാ ആന്റ് പബ്‌ളിസിറ്റി ചെയര്‍മാന്‍ (നജീബ് സ്വലാഹി) കണ്‍വീനര്‍(മുജീബ് ഇരുംബുഴി)അംഗങ്ങള്‍ (സംഷുദ്ദീന്‍ പുനലൂര്‍,സംഷീര്‍ ചെറുവാടി, ഫള്‌ലു റഹ്മാന്‍അറക്കല്‍, മര്‍സൂഖ് റ്റിപി, സിബ്ഗത്തുല്ലാഹ്, സിയാദ് കായംകുളം, സുബൈര്‍ വൈജ്ഞാനിക മത്സരം മദ്‌റസ്സകളുടെ കോഡിനേഷന്‍ ചെയര്‍മാന്‍ അബ്ദുല്‍മജീദ് തൊടികപ്പുലം, കണ്‍വീനര്‍ അബ്ദുറസാഖ് എടക്കര, ഇക്ബാല്‍ വേങ്ങര,അഷ്‌റഫ് തലപ്പാടി,ഹനീഫ് മാസ്റ്റര്‍,അഷ്‌റഫ് തിരുവനന്തപുരം,മന്‍സൂര്‍ പുളിക്കല്‍, അംജദ് അന്‍വാരി,കബീര്‍ ആലുവ, മുനീര്‍ അരീക്കോട്. പ്രസിഡന്റ് അബൂബക്കര്‍ എടത്തനാട്ടുകര അദ്ധ്യക്ഷത വഹിച്ചു. മന്‍സൂര്‍ സിയാംകണ്ടം സ്വാഗതവും അബ്ദുറസാഖ് സ്വലാഹി നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
