Sauditimesonline

OICC RIYADH
ഭരണമാറ്റത്തിന്റെ ആവേശം റിയാദിലും; ഒഐസിസി വിജയാഘോഷം

gulf

Damam, gulf, Jeddah, Riyad

ഋഷിരാജ് സിംഗുമായി മുഖാമുഖം: ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യാം

റിയാദ്: ഋഷിരാജ് സിംഗ് ഐ. പി. എസുമായി വിദ്യാര്‍ഥികള്‍ക്ക് മുഖാമുഖത്തിന് അവസരം. ഡിസംബര്‍ 28 ശനി രാവിലെ 8.30ന് ബത്ഹ അപ്പോളോ ഡിമോറ ആഡിറ്റോറിയത്തിലാണ് പരിപാടി. മലയാളി കൗണ്‍സില്‍ റിയാദ് ചാപ്റ്ററും സുബൈര്‍കുഞ്ഞു ഫൗണ്ടേഷന്റെ ലഹരിവിരുദ്ധ പരിപാടി റിസയും സംയുക്തമായാണ് മുഖാമുഖം സംഘടിപ്പിക്കുന്നത്. വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ ഋഷിരാജ് സിങ്ങുമായി സംവദിക്കും. റിയാദിലെ സാംസ്‌കാരിക പ്രമുഖരും സംബന്ധിക്കും. സുബൈര്‍ കുഞ്ഞു ഫൗണ്ടേഷന്റെ ഔദ്യോഗിക വെബ് സെറ്റിന്റെ ഉദ്ഘാടനവും നടക്കും. പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന […]

Damam, gulf, Jeddah, Riyad

‘സന്തുഷ്ട പ്രവാസം’ ബോധവത്കരണ പരിപാടി

റിയാദ്: കെ.എം.സി.സി മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിങ്ങിന്റെ നേതൃത്വത്തില്‍ ‘സന്തുഷ്ട പ്രവാസം; ഒരു മന:ശാസ്ത്ര സമീപനം’ എന്ന വിഷയത്തില്‍ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ ഇഖ്ബാല്‍ തിരൂര്‍ അദ്ധ്യക്ഷത വഹിച്ചു. പ്രവാസികള്‍ അനുഭവിക്കുന്ന വിവിധ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന മന:സംഘര്‍ഷങ്ങളാണ് വര്‍ധിച്ചു വരുന്ന ആത്മഹത്യകള്‍ക്ക് കാരണമെന്ന് യോഗം ഉദ്ഘാടനം ചെയ്ത കെ.എം.സി.സി സൗദി നാഷണല്‍ കമ്മറ്റി സെക്രട്ടേറിയറ്റ് അംഗം ഉസ്മാനലി പാലത്തിങ്ങല്‍ അഭിപ്രായപ്പെട്ടു. പ്രവാസികള്‍ നിത്യജീവിതത്തില്‍ അനുഭവിക്കുന്ന മാനസിക പിരിമുറുക്കങ്ങളും അവയുടെ മന:ശാസ്ത്രപരമായ പരിഹാരമാര്‍ഗ്ഗങ്ങളും ക്ലാസ്സില്‍

Damam, Jeddah, Riyad, todays events

ഡബ്‌ളിയു എം സി വാര്‍ഷികം: ഡോ. ഋഷിരാജ് സിംഗ് പങ്കെടുക്കും

റിയാദ്: വേള്‍ഡ് മലയാളി കൗണ്‍സില്‍ വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാനെത്തിയ ഡിജിപി ഡോ. ഋഷിരാജ് സിംഗ്, ഗായകന്‍ നിസാം അലി എന്നിവര്‍ക്ക് റിയാദ് കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഊഷ്മള സ്വീകരണം. ഡിസംബര്‍ 27, 28 തീയതികളിലാണ് പരിപാടികള്‍. 27ന് വൈകുന്നേരം 5.30ന് എക്‌സിറ്റ് 18ലെ നോഫ ഓഡിറ്റോറിയത്തില്‍ സാംസ്‌കാരിക സമ്മേളനം നടക്കും. ‘കേരളീയം 2020’ സുവനീര്‍ പ്രകാശനം, സംഗീത വിരുന്ന്, നൃത്തനൃത്യങ്ങള്‍, മൈം, മിമിക്‌സ്, മാജിക് ഷോ എന്നിവ അരങ്ങേറും. 28ന് രാവിലെ 9.30ന് ബത്ഹ അപ്പോളൊ ഡിമോറ

Damam, gulf, Jeddah, Riyad

വഴിക്കടവ് കൂട്ടായ്മ ‘റിവ’ പൊതുയോഗം

റിയാദ്: റിയാദിലെ വഴിക്കടവ് നിവാസികളുടെ കൂട്ടായ്മ ‘റിവ’ വാര്‍ഷിക പൊതുയോഗം നടത്തി. ശിഫയിലെ മസാല സോണ്‍ ഹോട്ടലില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് സൈനുല്‍ ആബിദ് അധ്യക്ഷത വഹിച്ചു. നൂറിലധികം അംഗങ്ങള്‍ പങ്കെടുത്ത യോഗത്തില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് സെക്രട്ടറി ഹനീഫ് അവതരിപ്പിച്ചു. കൂട്ടായ്മ സൗജന്യമായി നല്‍കുന്നനോര്‍ക്കയുടെ പ്രവാസി തിരിച്ചറിയല്‍ കാര്‍ഡിനുള്ള അപേക്ഷകള്‍ സ്വീകരിച്ചു. മരണ മടയുന്ന പ്രവാസികളുടെ നിര്‍ധനരായ വീട്ടമ്മ മാര്‍ക്കുള്ള വിധവ പെന്‍ഷന്‍ തുടര്‍ന്നും നല്‍കും. വഴിക്കടവ് കാരായ പ്രവാസികളെയുംനാട്ടില്‍ പ്രളയ ബാധിതരെ സഹായിക്കുന്നതിനും സംഘടനക്കു കഴിഞ്ഞു.

Damam, gulf, Jeddah, Riyad

പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രവാസികളുടെ സംയുക്ത യോഗം

ദമാം: ലോക സംസ്‌ക്കാരങ്ങളെ തുറന്ന മനസ്സോടെ സ്വാഗതം ചെയ്ത ഭാരത സംസ്‌ക്കാരത്തിന് കളങ്കമായ പൗരത്വ ഭേദഗതി നിയമം പിന്‍വലിയ്ക്കണമെന്നും ദേശീയ പൗരത്വ റജിസ്റ്റര്‍ നടപ്പാക്കരുതെന്നും എക്‌സ്പാട്രിയെറ്റ് ജോയിന്റ് ഫോറം അംഗീകരിച്ച പ്രമേയം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ആലിക്കുട്ടി ഒളവട്ടൂര്‍ അധ്യക്ഷത വഹിച്ചു. ബദര്‍ അല്‍റാബി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കിഴക്കന്‍ പ്രവിശ്യയിലെ മുഖ്യധാര രാഷ്ട്രീയ സംഘടനകളും സാമൂഹിക, സാംസ്‌ക്കാരിക, കലാ, കായിക മേഖലകളില്‍ പ്രവര്‍ത്തിയ്ക്കുന്ന വിവിധ സംഘടനകള്‍, പ്രാദേശിക കൂട്ടായ്മകള്‍ എന്നിവ ഉള്‍പ്പെടെ 40 സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു.

Damam, gulf, Jeddah, Riyad

വിനോദ സഞ്ചാര മേഖലയില്‍ ഇന്ത്യാ – സൗദി സഹകരണം; കരാറിന് സൗദി മന്ത്രിസഭയുടെ അംഗീകാരം

റിയാദ്: വിനോദ സഞ്ചാര മേഖലയില്‍ ഇന്ത്യാ – സൗദി സഹകരണത്തിനുളള ധാരണാ പത്രത്തിന് സൗദി മന്ത്രി സഭാ യോഗം അംഗീകാരം നല്‍കി. ഈ വര്‍ഷം ഫെബ്രുവരിയില്‍ ന്യൂദല്‍ഹിയില്‍ ഒപ്പുവെച്ച കരാറിനാണ് മന്ത്രി സഭ അംഗീകാരം നല്‍കിയത്. കിരീടാവകാശിയും പ്രതിരോധ മന്ത്രിയും ഉപ പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ത്യ സന്ദര്‍ശിച്ച വേളയില്‍ ഒപ്പുവെച്ച കരാറുകളില്‍ ഒന്നാണ് വിനോദ സഞ്ചാര മേഖലയിലെ സഹകരണം. സൗദിയില്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശകരും തീര്‍ഥാടകരും എത്തുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. അതുകൊണ്ടുതന്നെ വിനോദ

Damam, gulf, Jeddah

നവോദയ ദശോത്സം ഡിസംബര്‍ 27ന് അരങ്ങേറും

റിയാദ്: നവോദയ സാംസ്‌കാരിക വേദി പത്താം വാര്‍ഷികം വിപുലമായ പരിപാടികളോടെ നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു. ദശോത്സവം എന്ന പേരില്‍ രണ്ടു ഘട്ടങ്ങളിലാണ് ആഘോഷ പരിപാടികള്‍. ഡിസംബര്‍ 27ന് ഗുബേര ഖാലിദിയ്യ അഫ്‌റാജ് ഓഡിറ്റോറിയത്തില്‍ വൈകുന്നേരം നാലു മുതല്‍ കലാ സാംസ്‌കാരിക പരിപാടികള്‍ ആരംഭിക്കും. സാജു നവോദയ, പ്രശാന്ത് കാഞ്ഞിരമറ്റം എന്നിവര്‍ പങ്കെടുക്കും. വിപ്ലവ ഗാനങ്ങള്‍, അനില്‍ പനച്ചൂരാന്റെ കവിതകളുടെ രംഗാവിഷ്‌കാരം എന്നിവയും നടക്കും. രണ്ടാം ഘട്ട പരിപാടിയില്‍ കവി അനില്‍ പനച്ചൂരാന്‍, ഗായകന്‍ അഭിജിത് കൊല്ലം എന്നിവര്‍

Damam, gulf, Jeddah, Riyad

ആബിദ് അന്‍വര്‍ നയിക്കുന്ന റിയാദ് ഫെസ്റ്റ് 27ന്

റിയാദ്: കലാ, സാംസ്‌കാരിക കൂട്ടായ്മ സരിഗമ അവതരിപ്പിക്കുന്ന ‘റിയാദ് ഫെസ്റ്റ്’ഡിസംബര്‍ 27ന് അസീസിയ ട്രെയിന്‍ മാളിലെ നെസ്‌റ്റോ ഓഡിറ്റോറിയത്തില്‍ അരങ്ങേറുമെന്നു സംഘാടകര്‍ അറിയിച്ചു. നടനും ഗായകനുമായ ആബിദ് അന്‍വര്‍, ടെലിവിഷന്‍ ഷോകളില്‍ പ്രസശ്തരായ വിഷ്ണു, കുളിര്‍ ഷമീര്‍ എന്നിവര്‍ അവതരിപ്പിക്കുന്ന വിനോദ പരിപാടികളാണ് റിയാദ് ഫെസ്റ്റിലെ മുഖ്യ പരിപാടികള്‍. വൈകുന്നേരം 4ന് സ്ത്രീകള്‍ക്ക്പുഡ്ഡിംഗ്, മൈലാഞ്ചി മത്സരം നടക്കും. വിജയികള്‍ക്ക് സ്വര്‍ണനാണയം സമ്മാനിക്കും. ഇതിനു പുറമെ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രഗത്ഭരെ ആദരിക്കും. ശാസ്ത്ര പ്രദര്‍ശനം,

Damam, gulf, Jeddah

തെരച്ചില്‍ ഫലം ചെയ്തു; ബാലികയെ പൊലീസ് കണ്ടെത്തി

റിയാദ്: പൊലീസിന്റെ ജാഗ്രതയും ദ്രുതഗതിയിലുളള അന്വേഷണവും ഫലം ചെയ്തു. തസ്‌കര സംഘം തട്ടിയെടുത്ത നാലുവയസുകാരി മര്‍ഷി പോള്‍ ആന്റണിയെ സുരക്ഷിതമായി കണ്ടെത്തി പിതാവിന് കൈമാറി. മൂന്നു മണിക്കൂറിലധികം മുള്‍മുനയില്‍ നിര്‍ത്തിയ സംഭവത്തിന്റെ ആശ്വാസത്തിലാണ് പ്രവാസി സമൂഹം. തമിഴ്‌നാട് പോണ്ടിച്ചേരി സ്വദേശിയും ദല്‍ഹി പബ്‌ളിക് സ്‌കൂള്‍ അധ്യാപകനുമായ ആന്റണി എസ് പോള്‍ തോമസ്, ശുമൈസി ആശുപത്രിയിലെ നഴ്‌സ് പപിത ദമ്പദികളുടെ മകളെയാണ് പൊലീസ് മാതാപിതാക്കള്‍ക്ക് കൈമാറിയത്. ശുമൈസിയിലെ അല്‍ റാജ്ഹി ബാങ്കിന് സമീപം എസ് ടി ഡി 7270

Damam, gulf, Jeddah, Riyad

നിര്‍ത്തിയിട്ട വാഹനം ഉള്‍പ്പെടെ തമിഴ് ബാലികയെ തട്ടിക്കൊണ്ടു പോയി

റിയാദ്: നാലു വയസുളള ബാലിക ഉള്‍പ്പെടെ നിര്‍ത്തിയിട്ട വാഹനം തട്ടിക്കൊണ്ടു പോയതായി പരാതി. തമിഴ്‌നാട് സ്വദേശിയും ദല്‍ഹി പബ്‌ളിക് സ്‌കൂള്‍ അധ്യാപകനുമായ ആന്റണി എസ് തോമസ് ആന്റണിയുടെ മകനെയും എസ് ടി ഡി 7270 ഹ്യുണ്ടായി ആക്‌സന്റ് കാറുമാണ് തട്ടിക്കൊണ്ടുപോയതെന്ന് പ്രവാസി മലയാളി ഫെഡറേഷന്‍ ട്രഷറര്‍ ബിനു കെ തോമസ് അറിയിച്ചു. പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് ഊര്‍ജ്ജിത അന്വേഷണം ആരംഭിച്ചു. സമീപത്തെ സി സി ടി വി ദൃശ്യങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്.

Damam, gulf, Jeddah, Riyad

ലുലു ഖുറൈസ് ശാഖയില്‍ ഷോപ്പിംഗ് ഫെസ്റ്റിവല്‍

റിയാദ്: ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഖുറൈസില്‍ ഷോപ്പിംഗ് ഫെസ്റ്റിവല്‍ ആരംഭിച്ചു. ഖുറൈസ് ശാഖയുടെ അഞ്ചാം വാര്‍ഷികം പ്രമാണിച്ചാണ് ഫെസ്റ്റിവല്‍ ഒരുക്കിയിട്ടുളളത്. ഡിസംബര്‍ 24 മുതല്‍ ജനുവരി 4 വരെ പന്ത്രണ്ട് ദിവസങ്ങളില്‍ ആകര്‍ഷകമായ വിലക്കിഴിവും സമ്മാനങ്ങളും ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഓഫര്‍ പ്രഖ്യാപിച്ച ദിവസങ്ങളില്‍ ലുലു ഖുറൈസ് ശാഖ 24 മണിക്കൂറും തുറന്നു പ്രവര്‍ത്തിക്കും. പ്രൊഡക്ട് ഓഫ് ദി ഡെ, ഹാപ്പി അവേഴ്‌സ്, സര്‍പ്രൈസ് ഓഫര്‍ തുടങ്ങി എല്ലാ ഡിപ്പാര്‍ട്‌മെന്റിലും വിപുലമായ ഓഫറുകളാണ് അഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി

Damam, gulf, Jeddah

ഭരണ പരാജയം മറക്കാന്‍ വര്‍ഗീയ ദ്രുവീകരണം നടത്തുന്നു: നവയുഗം പ്രതിഷേധ കൂട്ടായ്മ

അല്‍ കോബാര്‍: മോദി സര്‍ക്കാരിന്റെ ഭരണപരാജയങ്ങളില്‍ നിന്നു ജനശ്രദ്ധ തിരിച്ചുവിടാനാണ് പൗരത്വ ഭേദഗതി ബില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നതെന്ന് നവയുഗം സാംസ്‌ക്കാരികവേദി കേന്ദ്രകമ്മിറ്റി പ്രസിഡന്റും പ്രവാസി എഴുത്തുകാരനുമായ ബെന്‍സി മോഹന്‍ പറഞ്ഞു. ഹിന്ദുത്വ ആശയങ്ങള്‍ അടിച്ചേല്‍പ്പിച്ച് വോട്ടുബാങ്ക് വളര്‍ത്താനുള്ള സംഘപരിവാറിന്റെ ആസൂത്രിത അജണ്ടയാണെന്നും അദ്ദേഹം പറഞ്ഞു. പൗരത്വഭേദഗതി ബില്ലിനെതിരെ സംഘടിപ്പിച്ച പ്രതിഷേധയോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ദേശീയ പൗരത്വ രജിസ്റ്റര്‍ അസമില്‍ നടപ്പിലാക്കിയപ്പോള്‍ പന്ത്രണ്ടു ലക്ഷം ഹിന്ദുക്കളും അഞ്ചു ലക്ഷം മുസ്‌ലിംകളും രേഖകള്‍ സമര്‍പ്പിക്കാന്‍ കഴിയാതെ പുറത്തായി. ഹിന്ദുവോട്ടു

Damam, gulf, Jeddah, Riyad

ഡോ. വി പി ഗംഗാധരന് മൈത്രി കാരുണ്യസ്പര്‍ശം അവാര്‍ഡ് സമ്മാനിച്ചു

റിയാദ്: അര്‍ബുദത്തെ ഭയപ്പെടേണ്ട ആവശ്യമില്ലെന്നും ജീവിതശൈലീരോഗങ്ങളെപ്പോലെ അര്‍ബുദത്തെ മുന്‍കൂട്ടി തടയാന്‍ കഴിയുമെന്നും അര്‍ബുദ രോഗവിദഗ്തന്‍ ഡോ: വിപി ഗംഗാധരന്‍. പുകയുള്ളതും ഇല്ലാത്തതുമായ മുഴുവന്‍ പുകയില ഉല്‍പ്പന്നങ്ങളും അപകടകാരികളാണ്. പുകയില തന്നെയാണ് ക്യാന്‍സറിന്റെ ഏറ്റവും അടുത്ത സുഹൃത്ത്. വര്‍ഷം ആറുലക്ഷം മനുഷ്യ ജീവനുകളാണ് പുകവലിയെ തുടര്‍ന്ന് നഷ്ടപ്പെടുന്നത്. കുട്ടികളിലെ ക്യാന്‍സറിന് പുകവലിക്കുന്നവരില്‍ നിന്നു പരോക്ഷമായി ശ്വസിക്കുന്ന പുകയും കാരണമാകുന്നുണ്ട്. സ്ത്രീകളിലെ സ്തനാര്‍ബുദത്തിനു മറ്റുള്ളവര്‍ വലിക്കുന്ന പുക ശ്വസിക്കുന്നതും കാരണമാകുന്നുണ്ട്. അതുകൊണ്ടുതന്നെ പുകവലിക്കുന്ന വെക്തി സ്വയം മരിക്കുകയും മറ്റുളളവരെ മരണത്തിലേക്കു

Damam, gulf, Jeddah, Riyad

പ്രതിസന്ധികളെ പ്രതിരോധിക്കാന്‍ പ്രബോധന പാരമ്പര്യം ഉള്‍ക്കൊളളണം: പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍

മക്ക: പ്രതിസന്ധികളും പ്രയാസങ്ങളും നേരിടുമ്പോള്‍ സഹാബികളുടെ പ്രബോധന പാരമ്പര്യം ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ പറഞ്ഞു. വൈജ്ഞാനികവും ബുദ്ധിപരവുമായ പ്രബോധനരീതിയാണ് ഇസ്‌ലാമിന്റേതെന്നും അദ്ദേഹം പറഞ്ഞു. ‘ദാറുല്‍ അര്‍ഖമിന്റെ താഴ്‌വരയില്‍’ എന്ന ശീര്‍ഷകത്തില്‍ എസ്.ഐ.സി സൗദി നാഷണല്‍ കമ്മിറ്റി സംഘടിപ്പിച്ച കാമ്പയിന്റെ സമാപന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവിധ സെഷനുകളില്‍ സയ്യിദ് ഉബൈദുല്ല തങ്ങള്‍ ജിദ്ദ, ബഷീര്‍ ബാഖവി ദമ്മാം, അബ്ദുല്‍ കരീം ബാഖവി മക്ക,

Scroll to Top