ഷോപ്പിംഗ് മാളിലെ ട്രോളികളില്‍ ഓടിനടന്നു തുപ്പിയ കൊവിഡ് രോഗി അറസ്റ്റില്‍
റിയാദ്: കൊവിഡ് 19 ഉയര്‍ത്തുന്ന ആശങ്ക ചെറുതല്ല. അതിലും ഭീകരമാണ് കൊവിഡ് കാലത്തെ ചിലരുടെ സ്വഭാവ വൈകൃതങ്ങള്‍. ഹൈപ്പര്‍ മാര്‍ക്കറ്റിലെ ഷോപ്പിംഗ് ട്രോളികളില്‍ ബോധപൂര്‍വ്വം ഉമിനീര്‍ വിസര്‍ജ്ജിച്ച വിരുതന് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത് ഞെട്ടല്‍ ഉളവാക്കുന്ന സംഭവമാണ്. സൗദിയിലെ അല്‍ ബാഹ പ്രവിശ്യയിലെ ബല്‍ജുറഷിലാണ് ഒരാളുടെ സ്വഭാവ വൈകൃതം അനേകം ആളുകളില്‍ ആശങ്ക പടര്‍ത്തിയത്. വെളളിയാഴ്ചയാണ് വിദേശി പൗരന്‍ ബല്‍ജുറഷിലെ ഷോപ്പിംഗ് മാളിലെ ട്രോളികളില്‍ ഉമിനീര്‍ വിസര്‍ജ്ജിച്ചത്. കസ്റ്റഡിയിലെടുത്ത ഇയാളുടെ സ്രവ പരിശോധനയില്‍ കൊവിഡ് വൈറസ് […]












