Sauditimesonline

king abdulla financial city
ഓഫീസ് ടൈം ജീവനക്കാര്‍ തീരുമാനിക്കും; റിയാദില്‍ വന്‍ പരിഷ്‌കാരം

ഷോപ്പിംഗ് മാളിലെ ട്രോളികളില്‍ ഓടിനടന്നു തുപ്പിയ കൊവിഡ് രോഗി അറസ്റ്റില്‍

റിയാദ്: കൊവിഡ് 19 ഉയര്‍ത്തുന്ന ആശങ്ക ചെറുതല്ല. അതിലും ഭീകരമാണ് കൊവിഡ് കാലത്തെ ചിലരുടെ സ്വഭാവ വൈകൃതങ്ങള്‍. ഹൈപ്പര്‍ മാര്‍ക്കറ്റിലെ ഷോപ്പിംഗ് ട്രോളികളില്‍ ബോധപൂര്‍വ്വം ഉമിനീര്‍ വിസര്‍ജ്ജിച്ച വിരുതന് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത് ഞെട്ടല്‍ ഉളവാക്കുന്ന സംഭവമാണ്. സൗദിയിലെ അല്‍ ബാഹ പ്രവിശ്യയിലെ ബല്‍ജുറഷിലാണ് ഒരാളുടെ സ്വഭാവ വൈകൃതം അനേകം ആളുകളില്‍ ആശങ്ക പടര്‍ത്തിയത്. വെളളിയാഴ്ചയാണ് വിദേശി പൗരന്‍ ബല്‍ജുറഷിലെ ഷോപ്പിംഗ് മാളിലെ ട്രോളികളില്‍ ഉമിനീര്‍ വിസര്‍ജ്ജിച്ചത്. കസ്റ്റഡിയിലെടുത്ത ഇയാളുടെ സ്രവ പരിശോധനയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു.

ഒരോ ട്രോളിയിലും ഇയാള്‍ തുപ്പുന്നത് സി സി ടി വി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഷോപ്പിംഗ് മാളില്‍ നിന്നു രക്ഷപ്പെട്ടെങ്കിലും രാത്രിയോടെ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. മാളിലെത്തുന്നവര്‍ക്ക് വൈറസ് കൈമാറുക എന്ന ലക്ഷ്യത്തോടെയാണ് ഇയാള്‍ പെരുമാറിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. പൊതുയിടങ്ങളില്‍ പാലിക്കേണ്ട മര്യാദ പാലിച്ചില്ലെന്ന് മാത്രമല്ല ഗുരുതരമായ കുറ്റകൃത്യമാണ് ഇയാളുടെ ഭാഗത്തു നിന്നുണ്ടായത്. അതുകൊണ്ടുതന്നെ ഇയാള്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കുമെന്ന് ബല്‍ജുറഷി ഗവര്‍ണര്‍ ഗല്ലാബ് ബിന്‍ ഗാലിബ് അബുഖുശൈം അറിയിച്ചു.

മാര്‍ച്ച് 20 വെളളി വൈകുന്നേരം 4 മുതല്‍ 7 വരെ ഷോപ്പിംഗ് മാള്‍ സന്ദര്‍ശിച്ച മുഴുവന്‍ ആളുകളും ആരോഗ്യ പരിശോധനക്ക് വിധേയരാകണം. ഹൈപ്പര്‍ മാര്‍ക്കറ്റിലെ 47 തൊഴിലാളികള്‍ പരിശോധന നടത്തണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. സംഭവത്തെ തുടര്‍ന്ന് ഷോപ്പിംഗ് മാള്‍ അടക്കുകയും അണുവിമുക്തമാക്കുകയും ചെയ്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top