നൗഫല്‍ പാലക്കാടന്‍

റിയാദ്: സൗദി അറേബ്യയില്‍ മാര്‍ച്ച് 26ന് കോവിഡ് വൈറസ് പരിശോധനയില്‍ പുതിയ 112 പോസറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രോഗ ബാധിതരുടെ എണ്ണം 1012 ആയി ഉയര്‍ന്നു. കൊവിഡ് ബാധിച്ച് ഇതുവരെ മൂന്ന് പേര്‍ മരിച്ചു. 33 പേര്‍ക്ക് രോഗം ഭേദമായെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
റിയാദ് 34, ജിദ്ദ 13, തായിഫ് 18, മക്ക 26, ഖോബാര്‍ 2, മദീന 3, ഖതീഫ് 5, ദമ്മാം 6, ഹുഫൂഫ് 2, ഖഫ്ജി, ബുറൈദ, ദഹ്‌റാന്‍ എന്നിവിടങ്ങളില്‍ ഓരോ കേസുകള്‍ എന്നിങ്ങനെയാണ് ഇന്ന് വൈറസ് ബാധ സ്ഥിരീകരച്ചത്. രാജ്യത്തെ പ്രധാന നഗരങ്ങളായ മക്ക, മദീന, റിയാദ് എന്നിവിടങ്ങളില്‍ ഇന്നു മുതല്‍ വൈകീട്ട് മൂന്ന് മണിയോടെ കര്‍ഫ്യൂ ആരംഭിച്ചു. വൈകീട്ട് ഏഴ് മുതല്‍ രാവിലെ ആറുമണി വരെ രാജ്യം മുഴുവന്‍ കര്‍ഫ്യൂ ഏര്‍പെടുത്തിയിട്ടുണ്ട്. തെരുവുകളെല്ലാം സൗദി സുരക്ഷാ സേനയുടെ നിരീക്ഷണത്തിലാണ്. നിയമ ലംഘനം കണ്ടാല്‍ പതിനായിരം റിയാലാണ് പിഴ. ശുചിത്വ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി വിവിധ പ്രവിശ്യകളിലെ മുനിസിപ്പാലിറ്റികള്‍ കര്‍ശന പരിശോധന നടത്തുന്നുണ്ട്. കര്‍ഫ്യൂ അല്ലാത്ത സമയങ്ങളിലും അനാവശ്യ കൂടിച്ചേരലുകളും തെരുവില്‍ വെറുതെ നില്‍ക്കുന്നതും ഒഴിവാക്കണമെന്ന് ആരോഗ്യമന്ത്രാലയം ആവര്‍ത്തിച്ചു അഭ്യര്‍ത്ഥിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.