അനധികൃത താമസക്കാര്‍ക്കും സൗജന്യ ചികിത്സ; രാജവിന് അഭിനന്ദനവും പ്രാര്‍ത്ഥനയുമായി സോഷ്യല്‍ മീഡിയ
നൗഫല്‍ പാലക്കാടന്‍. റിയാദ്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രോഗബാധിതരായ സ്വദേശികളും വിദേശികളും ഉള്‍പ്പടെ രാജ്യത്തുള്ള മുഴുവന്‍ ജനങ്ങള്‍ക്കും സൗജന്യ ചികിത്സ ലഭ്യമാക്കാന്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് ഉത്തരവിട്ടു. വിസ നിയമം ലംഘിച്ചു രാജ്യത്ത് തങ്ങുന്നവര്‍, ഇഖാമാ കാലാവധി കഴിഞ്ഞവര്‍, തൊഴിലുടമകളില്‍ നിന്നു ഓടിപ്പോയി ഹുറൂബിന്റെ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ തുടങ്ങി മുഴുവന്‍ നിയമ ലംഘകര്‍ക്കും സൗജന്യ ചകിത്സ നല്‍കും. സൗദി ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍ റബീഅയാണ് ഇക്കാര്യം അറിയിച്ചത്. പൗരന്മാര്‍ക്കും വിദേശികള്‍ക്കും ഏറ്റവും […]












