കേരളം കണ്ടതില്‍ ഏറ്റവും വലിയ അഴിമതി ഭരണമാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥന പ്രസിഡന്റ് ഷാഫി പറമ്പില്‍ എം.എല്‍.എ. മാഫിയ സ്വഭാവമാണ് സര്‍ക്കാരിനുളളത്. ജനാധിപത്യ മൂല്യങ്ങളോ നൈതികതയോ തൊട്ടു തീണ്ടിയിട്ടില്ലാത്ത നയങ്ങളും നിലപാടുകളുമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഓ.ഐ.സി.സി. റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വതന്ത്ര്യ ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മുഖ്യമന്ത്രിയുടെ ഓഫിസ് കള്ള കടത്തുമായി ബന്ധപ്പെട്ട കേസില്‍ ഉള്‍പ്പെടുന്നത്. മുഖ്യമന്ത്രി ഇപ്പോഴും തെറ്റുകളെ ന്യായികരിക്കുകയാണ്. ഇത് ജനാധിപത്യത്തിനും ഭരണഘടനാ മൂല്യങ്ങള്‍ക്കും അപാനമാണെന്നും അദ്ദേഹം പറഞ്ഞു.
വെര്‍ച്വല്‍ യോഗത്തില്‍ സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് മുഹമ്മദലി മണ്ണാര്‍ക്കാട് അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് കുഞ്ഞി കുമ്പള ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ രഘുനാഥ് പറശിനി കടവ്, സലിം കളക്കര, സജി കായംകുളം, റസാഖ് പൂക്കോട്ടുംപാടം, നൗഫല്‍ പാലക്കാടന്‍, നവാസ് വെള്ളിമാട്കുന്ന്, ഷംനാഥ് കരുനാഗപ്പള്ളി, അബ്ദുല്ല വല്ലാഞ്ചിറ, സാമുവേല്‍ റാന്നി, അഷറഫ് പൊന്നാനി, അഷറഫ് വടക്കേവിള, ജില്ലാ പ്രസിഡന്റുമാരായ ബാലു കുട്ടന്‍, സുരേഷ് ശങ്കര്‍, ഫൈസല്‍ പാലക്കാട്, ജിഫിന്‍ അരീക്കോട്, സകീര്‍ ധാനത്ത്, മുനീര്‍ കോക്കല്ലൂര്‍, സജീര്‍ പൂന്തുറ, ശുകൂര്‍ ആലുവ, മുനീര്‍ കോക്കല്ലൂര്‍, സുഗതന്‍ നൂറനാട്, സലാം ഇടുക്കി, അന്‍സാര്‍ പള്ളുരുത്തി, നൗഷാദ് കറ്റാനം, റഫീഖ് കണ്ണൂര്‍, ആനി ചെറിയാന്‍ എന്നിവര്‍ സംസാരിച്ചു. സജി കായംകുളം സ്വാഗതവും യഹ്യയ കൊടുങ്ങലൂര്‍ നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.