റിയാദ്: മലപ്പുറം ജില്ലയിലെ അരിപ്ര നിവാസികളുടെ കൂട്ടായ്മ അരിപ്ര പ്രവാസി സംഘം രൂപീകരിച്ചു. അറേബ്യന്‍ രാജ്യങ്ങളിലും ഇതര വിദേശ രാജ്യങ്ങളിലും കഴിയുന്ന അരിപ്ര നിവാസികളുടെ വിവിധ കൂട്ടായ്മകളുമായി ചര്‍ച്ച നടത്തി ആഗോള അരിപ്ര കൂട്ടായ്മക്ക് രൂപം നല്‍കാന്‍ യോഗം തീരുമാനിച്ചു.
റിയാദ് അപ്പോളോ ഡിമോറ ഹാളില്‍ നടന്ന പെരുന്നാള്‍ സംഗമത്തില്‍ കമ്മറ്റിക്ക് രൂപം നല്‍കി. വാക്കയില്‍ ഷാജി അരിപ്ര (മുഖ്യ രക്ഷാധികാരി) ഷബീര്‍ അലി കോണിക്കുഴി (പ്രസിഡന്റ്), റഫീഖ് മച്ചഞ്ചേരി (ജന. സെക്രട്ടറി), മുസബ്ബിര്‍ വാക്കയില്‍ (ട്രഷറര്‍), ഷംസു ആറങ്ങോടന്‍, സകീര്‍ തവളേങ്ങല്‍ ജെ (വൈസ് പ്രസിഡന്റുമാര്‍), സിറാജ് പനച്ചിങ്ങാതൊടി, സലാം കക്കട്ടില്‍ (ജോ. സെക്രട്ടറിമാര്‍), ഫസല്‍ മാമ്പറ (ജോ. ട്രഷറര്‍) എന്നിവരാണ് ഭാരവാഹികള്‍, ഉനൈസ് മാമ്പ്രത്തൊടി ,സുനീര്‍ അലി കോണിക്കുഴി, അസ്‌കര്‍ മച്ചഞ്ചേരി, മുഹമ്മദലി പള്ളിയാലില്‍, അഫ്‌സല്‍ പിലാക്കല്‍ എന്നിവരെ നിര്‍വാഹകസമിതി അംഗങ്ങളായും തിരഞ്ഞെടുത്തു. സംഘടനയുടെ ലോഗോ സുനീറലി അരിപ്ര പ്രകാശനം ചെയ്തു.
നിരാലംബരായ മനുഷ്യര്‍ക്ക് താങ്ങാകുകയാണ് സംഘടനയുടെ ലക്ഷ്യം. വിദ്യാഭ്യാസ, സാംസ്‌കാരിക രംഗം കൂടുതല്‍ അഭിവൃദ്ധി പെടുത്തുന്നതിനു പുതു തലമുറയെ പ്രോത്സാഹിപ്പിക്കും. മഹല്ലുകള്‍, ക്ലബ്ബ്കള്‍ എന്നിവയുമായി ചേര്‍ന്ന് വിവിധ പദ്ധതികള്‍ നടപ്പിലാക്കുമെന്നും മുഖ്യ രക്ഷാധികാരി വാക്കയില്‍ ഷാജി അരിപ്ര പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.