Sauditimesonline

MEERA
ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മീരാ റഹ്മാന് 'കേളി ജ്വാല' അവാര്‍ഡ്

ശിഹാബ് തങ്ങള്‍ മാനവികത ഉയത്തിപ്പിടിച്ച നേതാവ്

റിയാദ്: മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച നോതാവായിരുന്നു സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെന്ന് റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സംഗമം അഭിപ്രായപ്പെട്ടു. കേരളത്തിന്റെ മണ്ണില്‍ ശാന്തിയും സമാധാനവും പരസ്പര സൗഹാര്‍ദവും നിലനിര്‍ത്തുന്നതില്‍ മുഖ്യ പങ്ക് വഹിച്ച മഹാനായ മനുഷ്യ സ്‌നേഹിയായിരുന്നു ശിഹാബ് തങ്ങള്‍. അക്രമവും കലാപവുമല്ല, സ്‌നേഹവും കാരുണ്യവുമാണ് തങ്ങള്‍ മുന്നോട്ട് വെച്ചത്. കക്ഷി, രാഷ്ട്രിയത്തിനതീതമായി സമൂഹത്തിന്റെ പൊതു നന്മക്ക് വേണ്ടി യത്‌നിച്ച തങ്ങള്‍ മതേതര, ജനാതിപത്യ മൂല്യങ്ങളെ ഹൃദയത്തോട് ചേര്‍ത്തു പിടിക്കുകയും അതിന് വിഘാതമാവുന്ന പ്രവര്‍ത്തനങ്ങളെ തടയുകയും ചെയ്തു. നന്മയുടെ ഈ പ്രതിപുരുഷനെ ജനം എത്ര മേല്‍ സ്‌നേഹിക്കുന്നുണ്ട് എന്നുള്ളതിന്റെ ഉദാഹരണമാണ് കേരളത്തിലുടനീളം അദ്ദേഹത്തിന്റെ പേരില്‍ ഉയര്‍ന്നു വരുന്ന സ്ഥാപനങ്ങള്‍.

തങ്ങളുടെ വിയോഗത്തിന് ഒരു വര്‍ഷം മുമ്പ് ആഗസ്റ്റ് ഒന്നിനായിരുന്നു സയ്യിദ് ഉമര്‍ ബാഫഖി തങ്ങളും വിടപ്പറഞ്ഞത്. ഇരു നേതാക്കളുടെയും വിയോഗം സമുദായത്തിന് കനത്ത നഷ്ടമാണ് വരുത്തിയത്. മുന്‍ മന്ത്രിയും മുസ് ലീം ലീഗ് നേതാവുമായിരുന്ന ചെര്‍ക്കളം അബ്ദുള്ള, ചന്ദ്രിക പത്രാധിപരും ചരിത്രകാരനുമായ എം.ഐ.തങ്ങള്‍ എന്നിവരെയും യോഗം അനുസ്മരിച്ചു.

ബത്ഹ അപ്പോളൊ ഡിമോറ ഓഡിറ്റോറിയത്തില്‍ നടന്ന അനുസ്മരണ സമ്മേളനം ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് അഷ് റഫ് വേങ്ങാട്ട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.പി.മുസ്തഫ അധ്യക്ഷത വഹിച്ചു. റഹ്മത്ത് അഷ്‌റഫ്, ജാഫര്‍ സ്വാദിഖ് പുത്തൂര്‍, അബൂ അനസ്, ഷഫീഖ് കൂടാളി എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ദേശീയ സെക്രട്ടറിയേറ്റ് അംഗം എസ്.വി.അര്‍ഷുല്‍ അഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. ജലീല്‍ തിരൂര്‍, സത്താര്‍ താമരത്ത് എന്നിവര്‍ സംസാരിച്ചു. റിയാദ് കെ.എം.സി.സിയുടെ മുന്‍ ട്രഷററും പ്രവാസി വ്യവസായിയുമായ തേങ്ങാട്ട് ഉമ്മറിന്റെ നിര്യാണത്തില്‍ അനുശോചിച്ചു. സിദ്ദീഖ് കോങ്ങാട് അനുശോചന സന്ദേശം നല്‍കി. പ്‌ളസ് ടു ഹ്യുമാനിറ്റീസ് വിഭാഗത്തില്‍ മികച്ച വിജയം നേടിയ ഹുദ അബ്ദുല്‍ നാസറിനെ ആദരിച്ചു. ഷംസു പെരുമ്പട്ട, അബ്ദുല്‍ മജീദ് പയ്യന്നൂര്‍, സഫീര്‍ തിരൂര്‍, ഷാഹിദ് മാസ്റ്റര്‍, കെ.ടി.അബൂബക്കര്‍, നാസര്‍ മാങ്കാവ്, കബീര്‍ വൈലത്തൂര്‍, പി.സി അലി വയനാട് എന്നിവര്‍ നേതൃത്വം നല്‍ കി. ആക്ടിംഗ് സെക്രട്ടറി സുബൈര്‍ അരിമ്പ്ര സ്വാഗതവും അക്ബര്‍ വേങ്ങാട്ട് നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top