റിയാദ്: സൗദി അറേബ്യയില്‍ നിന്നു ഇന്ത്യയിലേക്ക് സര്‍വീസ് നടത്തുന്ന വന്ദേ ഭാരത് മിഷന്‍ അഞ്ചാം ഘട്ടം ആരംഭിച്ചു. നേരത്തെ പ്രഖ്യാപിച്ച 16 സര്‍വീസുകള്‍ക്കു പുറമെ ഇന്ത്യയിലെ ആറ് എയര്‍പോര്‍ട്ടുകളിലേക്ക് എയര്‍ ഇന്ത്യ ഒന്‍പത് സര്‍വീസുകളും നടത്തും. കേരളത്തിലേക്ക് എയര്‍ ഇന്ത്യാ സര്‍വീസുകള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഹൈദരാബാദ്, ബംഗളുരു, ദല്‍ഹി, മുംബൈ, ഗയ, അമൃത്‌സര്‍ എന്നിവിടങ്ങളിലേക്കാണ് എയര്‍ ഇന്ത്യ സര്‍വീസ് നടത്തുന്നത്. എക്കണോമി ക്ലാസില്‍ 1300ഉം ബിസിനസ് ക്ലാസില്‍ 2325 റിയാലുമാണ് എയര്‍ ഇന്ത്യയുടെ നിരക്ക്.
ആഗസ്ത് ഒന്നു മുതലാണ് വന്ദേ ഭാരത് മിഷന്റെ അഞ്ചാം ഘട്ട സര്‍വീസ് സൗദിയില്‍ നിന്ന് ആരംഭിച്ചത്. സ്‌പൈസ് ജെറ്റ്, ഇന്‍ഡിഗോ എന്നീ വിമാന കമ്പനികളാണ് 16 സര്‍വീസുകള്‍ നടത്തുന്നത്.
1100 റിയാല്‍ നിരക്കില്‍ കേരളത്തിലേക്കുളള 10 സര്‍വീസുകള്‍ സ്‌പൈസ് ജെറ്റാണ് നടത്തുന്നത്. റിയാദ് കോഴിക്കോട് സെക്ടറില്‍ അഞ്ചും ജിദ്ദകോഴിക്കോട് സെക്ടറില്‍ മൂന്നും സര്‍വീസുകള്‍ നടത്തും. റിയാദില്‍ നിന്നു കൊച്ചി, കോഴിക്കോട് സെക്ടറിലേക്ക് ഓരോ സര്‍വീസുകളാണ് സ്‌പൈസ് ജെറ്റ് നടത്തുന്നത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.