റിയാദ്: സൗദി അറേബ്യയുടെ വരുമാനം ഈ വര്‍ഷം ആദ്യ പകുതിയില്‍ 36 ശതമാനം കുറഞ്ഞതായി ധനമന്ത്രാലയം. അതേസമയം ചെലവുകളില്‍ എട്ട് ശതമാനം മാത്രമാണ് കുറവു വരുത്തിയിട്ടുളളതെന്നും മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തിന്റെ സമ്പദ് ഘടനയുടെ വളര്‍ച്ച ശക്തിപ്പെടുത്തുന്നതിനുളള ശ്രമമാണ് ചെലവുകള്‍ കുറക്കാതെയുളള നടപടികള്‍ വ്യക്തമാക്കുന്നത്. 1020 ബില്യണ്‍ റിയാല്‍ ചെലവും 833 കോടി റിയാല്‍ വരവും പ്രതീക്ഷിക്കുന്ന വാര്‍ഷിക ജബറ്റാണ് ഈ വര്‍ഷം അംഗീകരിച്ചത്. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് പൊതു ധന വിനിയോഗം 50 ബില്യണ്‍ റിയാല്‍ കുറവു വരുത്തുമെന്ന് ധനമന്ത്രി മുഹമ്മദ് അല്‍ ജദ്ആന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഈ വര്‍ഷം ജാനുവരി മുതല്‍ ജൂണ്‍ വരെയുളള ആറു മാസത്തെ വരുമാനം 326.01 ബില്യണും ചെലവ് 469.36 ബില്യണുമാണ്. വരുമാനത്തെക്കാള്‍ 143.34 ബില്യണ്‍ റിയാലാണ് അധികം ചെലവഴിച്ചത്. കഴിഞ്ഞ വര്‍ഷത്തെ ആദ്യ പകുതിയല്‍ വരവിനെക്കാള്‍ 5.68 ബില്യണ്‍ റിയാല്‍ മാത്രമാണ് ചെലവഴിച്ചത്.
ആഗോള എണ്ണ വിപണിയില്‍ വില കുറഞ്ഞതും കൊവിഡ് പ്രതിസന്ധിയുമാണ് പൊതു വരുമാനം ഗണ്യമായി കുറയാന്‍ ഇടയാക്കിയത്. വരുമാനം 36 ശതമാനം കുറഞ്ഞെങ്കിലും ധന വിനിയോഗത്തില്‍ എട്ട് ശതമാനം മാത്രമാണ്കുറവു വരുത്തിയിട്ടുളളതെന്നും ധനമന്ത്രാലയം വ്യക്തമാക്കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.