
റിയാദ്: സൗദി അറേബ്യയിലെ വിദേശ തൊഴിലാളികള്‍ മാതൃരാജ്യങ്ങളിലേക്കയക്കുന്ന പണത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയതായി കേന്ദ്ര ബാങ്കിന്റെ റിപ്പോര്‍ട്ട്. മുപ്പത് മാസത്തിനിടെ ഏറ്റവും ഉയര്‍ന്ന തുകയാണ് ജൂണ്‍ മാസം വിദേശികളുടെ റെമിറ്റന്‍സെന്നും സൗദി അറേബ്യന്‍ മോണിറ്ററി അതോറിറ്റി(സാമ)യുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ജൂണ്‍ മാസം 1,396 കോടി റിയാലാണ് വിദേശികള്‍ മാതൃരാജ്യങ്ങളിലേക്ക് അയച്ചത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസം 870 കോടി റിയാലാണ് വിദേശികള്‍ അയച്ചത്. ഈ വര്‍ഷം 526 കോടി റിയാല്‍ അധിക റെമിറ്റന്‍സ് നടന്നതോടെ 60 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയതെന്ന് സമയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ വര്‍ഷം ആദ്യ പകുതിയില്‍ വിദേശികള്‍ 6944 കോടി റിയാലാണ് വിദേശങ്ങളിലേക്ക് അയച്ചത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 13.2 ശതമാനം വര്‍ധനവുണ്ട്. സ്വദേശി പൗരന്‍മാര്‍ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് വിദേശ രാജ്യങ്ങളിലേക്ക് അയച്ച പണത്തില്‍ കഴിഞ്ഞ മാസം 17 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയതായും സാമ അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
