
റിയാദ്: സൗദിയിലെ മുതിര്‍ന്ന ടൂറിസ്റ്റ് ഗൈഡും ദ്വിഭാഷിയുമായ സയീദ് ജംആന്‍ (90) കൊവിഡ് ബാധിച്ച് മരിച്ചു. ഔദ്യോഗിക വിദ്യാഭ്യാസം നേടിയിട്ടില്ലെങ്കിലും ഇംഗ്‌ളീഷ്, ഫ്രഞ്ച്, ജര്‍മ്മന്‍, അറബി ഉള്‍പ്പെടെ നാലു ഭാഷകള്‍ കൈകാര്യം ചെയ്യാനുളള കഴിവാണ് അദ്ദേഹത്തെ വിനോദ സഞ്ചാര മേഖലയില്‍ ശ്രദ്ധേയനാക്കിയത്.
നജ്‌റാന്‍ കേന്ദ്രീകരിച്ചാണ് ടൂറിസ്റ്റ് ഗൈഡായി പ്രവര്‍ത്തിച്ചിരുന്നത്. വിദേശികളായ വിനോദ സഞ്ചാരികളെ രാജ്യത്തിന്റെ സമ്പന്നമായ ചരിത്രവും പൈതൃകവും പരിചയപ്പെടുത്തുന്നതില്‍ ഭാഷാ സ്വാധീനം സഹാായിച്ചു.

സൗദി കമ്മീഷന്‍ ഫോര്‍ ടൂറിസം ആന്റ് നാഷണല്‍ ഹെറിറ്റേജ് ചെയര്‍മാന്‍ പ്രിന്‍സ് സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ ‘ടവറിംഗ് ടൂറിസ്റ്റ് ഗൈഡ്’ ബഹുമതി സമ്മാനിച്ചിരുന്നു. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് സൗദി അരാംകോയില്‍ ആശാരിയായി ജോലി ചെയ്തിരുന്നു. തുടര്‍ന്ന് റെഡ്‌ക്രെസന്റില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചു. ഇവിടെ ജോലി ചെയ്തിരുന്ന വിദേശികളായ ആരോഗ്യ പ്രവര്‍ത്തകരില്‍ നിന്നാണ് വിവിധ ഭാഷകള്‍ പഠിച്ചത്.
കഴിഞ്ഞ വര്‍ഷം സൗദിയില്‍ ടൂറിസ്റ്റ് വിസ അനുവദിച്ചിരുന്നു. യൂറോപില്‍ നിന്നുളള നിരവധി സംഘങ്ങള്‍ക്ക് ഗൈഡായി പ്രവര്‍ത്തിച്ചത് സയീദ് ജംആന്‍ ആണ്. ലോക രാജ്യങ്ങളില്‍ നിന്നുളള മാധ്യമ പ്രവര്‍ത്തകരും വ്‌ളോഗര്‍മാരും ജംആനുമായി സൗദിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് നിരവധി ഡോകുമെന്ററികളും നിര്‍മിച്ചിട്ടുണ്ട്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
