റിയാദ്: വ്യത്യസ്ഥമായ ഈദ് ആഘോഷം ഒരുക്കി റിയാദിലെ സുബൈര്‍കുഞ്ഞു ഫൗണ്ടേഷന്‍ കുടുംബ കൂട്ടായ്മയായ ക്രിയേറ്റിവ് മൈന്‍ഡ്‌സ്. കരകൗശല വസ്തുക്കള്‍ നിര്‍മിക്കാന്‍ ഓണ്‍ലൈനില്‍ ശില്പശാല ഒരുക്കിയാണ് ഈദ് ആഘോഷിച്ചത്. കുട്ടികള്‍ക്കും കുടുംബിനികള്‍ക്കുമായിരുന്നു പരിശീലനം. പ്രിന്‍സ് സുല്‍ത്താന്‍ ഹ്യുമാനിറ്റേറിയന്‍ സെന്ററിലെ റിക്രിയേഷന്‍ തെറാപ്പിസ്റ്റ് മുഹമ്മദ് ജൗനി ഉല്‍ഘാടനം ചെയ്തു. ഡോ. അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു.
ഈദ് ഡെക്കറേഷന്‍, ബോട്ടില്‍ ആര്‍ട്ട്, അക്രിലിക് പെയിന്റിംഗ് എന്നിവയിലായിരുന്നു പരിശീലനം. ഫെയ്‌സ് മാസ്‌കിന്റെ ആവശ്യം വര്‍ധിച്ച സാഹചര്യത്തില്‍ വിവിധ തരം മാസ്‌കുകള്‍ വേഗത്തില്‍ വീടുകളില്‍ തയ്യാറാക്കുന്ന വിധവും ശില്പശാലയില്‍ പരിചയപ്പെടുത്തി. മുഷ്താരി അഷ്‌റഫ്, മീന ഫിറോഷ എന്നിവരാണ് മാസ്‌ക് നിര്‍മിച്ച് ശ്രദ്ധനേടിയത്. ഷിഫാ അബ്ദുല്‍ അസീസ്, കാതെറീന്‍ കുരുവിള, ഫര്‍സാന പി.കെ എന്നിവര്‍ കരകൗശല വിദ്യകള്‍ പങ്കുവെച്ചു. ഡോ. അബ്ദുല്‍ അസീസ് മാസ്‌കിന്റെ ശരിയായ ഉപയോഗവും കോവിഡ് പ്രതിരോധ മാര്‍ഗ്ഗങ്ങളും അവതരിപ്പിച്ചു.
ഒഴിവു സമയം ക്രിയേറ്റീവ് ഹോബികള്‍ പരിപോഷിപ്പിക്കുന്നതിനാണ് ക്രിയേറ്റീവ് മൈന്‍ഡ്‌സ് കുടുംബ കൂട്ടായ്മ രുപീകരിക്കുവാന്‍ പ്രേരിപ്പിച്ചതെന്ന് കണ്‍വീനര്‍ പി കെ ഫര്‍സാന പറഞ്ഞു. മികച്ച പ്രതികരണം കണക്കിലെടുത്ത് തുടര്‍ ശില്പശാലകല്‍ നടത്തുമെന്നും അവര്‍ അറിയിച്ചു. ഡോ.തമ്പി വേലപ്പന്‍ ആശംസ പറഞ്ഞു. റിസ കേരള കോഓഡിനേറ്റര്‍ കരുണാകരന്‍ പിള്ള സ്വാഗതവും പബ്ലിസിറ്റി കണ്‍വീനര്‍ നിസാര്‍ കല്ലറ നന്ദിയും പറഞ്ഞു. പത്മിനി യു .നായര്‍ അവതാരകയായിരുന്നു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.