മക്ക: റഫ്രിജറേറ്ററില്‍ നിന്നു വൈദ്യുതാഘാതമേറ്റ് മലയാളി മരിച്ചു. ഷറായയിലെ മിനി സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലിചെയ്യുന്ന കോഴിക്കോട് പന്തീരാങ്കാവ് നടുവീട്ടില്‍ ഹാരിസ് (34) ആണ് മരിച്ചത്. കടയിലെ റെഫ്രിജറേറ്റര്‍ പരിശോധിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് നിലത്തു വീണു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മയ്യിത്ത് മക്കയിലെ അല്‍നൂര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുയാണ്. നിയമനടപടികള്‍ പൂര്‍ത്തിയാക്കി വരുന്നു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.