Sauditimesonline

d 1
'ബല്ലാത്ത പൊല്ലാപ്പ്': ബഷീറിനെതിരെ കഥാപാത്രങ്ങള്‍ കോടതിയില്‍

ശിഹാബ് തങ്ങള്‍ മാനവ ഐക്യത്തിന് നിലകൊണ്ട നേതാവ്

റിയാദ്: മാനവ ഐക്യത്തിന് നിലകൊണ്ട നേതാവായിരുന്നു പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെന്ന് റിയാദ് മലപ്പുറം ജില്ലാ കെഎംസിസി അനുസ്മരണ സമ്മേളനം അഭിപ്രായപ്പെട്ടു. സമൂഹത്തിലെ ഭിന്നിപ്പുകളെ ഇല്ലാതാക്കാന്‍ അഹോരാത്രം അദ്ദേഹം പരിശ്രമിച്ചു. മത സഹോദര്യവും മതേതരത്വവും ഭീഷണി നേരിട്ട അവസരങ്ങളില്‍ അവ സംരക്ഷിക്കാന്‍ പോരാട്ടം നടത്തിയ ശിഹാബ് തങ്ങള്‍ ചരിത്രത്തിന്റെ ഭാഗമാണ്. വര്‍ത്തമാന കാലത്ത് ജനാധിപത്യ ഇന്ത്യ നേരിടുന്ന വെല്ലുവിളികളെ മറികടക്കാന്‍ ശിഹാബ് തങ്ങളുടെ ജീവിതവും ദര്‍ശനങ്ങളും വലിയ പ്രതിവിധിയാണ്.

കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചു നടത്തിയ അനുസ്മരണ സദസ്സ് ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയതില്‍ സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി സെക്രട്ടറിയറ്റ് അംഗം ഉസ്മാനലി പാലത്തിങ്ങല്‍ ഉദ്ഘാടനം ചെയ്തു. സത്താര്‍ താമരത് അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് വെങ്കിട്ട അധ്യക്ഷത വഹിച്ചു.

നാഷണല്‍ കമ്മിറ്റി സെക്രട്ടറിയറ്റ് അംഗം ഷുഹൈബ് പാനങ്ങാങ്ങര, സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി നാസര്‍ മാങ്കാവ്, ജില്ലാ പ്രസിഡന്റ് മുഹമ്മദ് വേങ്ങര, ഷാഫി കരുവാരക്കുണ്ട് എന്നിവര്‍ പ്രസംഗിച്ചു. അഡ്വ.അനീര്‍ ബാബു, ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഷൗക്കത്ത് കടമ്പോട്ട്, യൂനുസ് കൈതകോടന്‍, ശരീഫ് അരീക്കോട്, മുനീര്‍ വാഴക്കാട്, അഷ്‌റഫ് മോയന്‍, സിദീഖ് കോണാരി, ഹമീദ് ക്ലാരി, ഇക്ബാല്‍ തിരൂര്‍ എന്നിവര്‍ സംബഡിച്ചു. ജില്ലാ സെക്രട്ടറി ഷാഫി മാസ്റ്റര്‍ ചിറ്റത്തുപാറ സ്വാഗതം പറഞ്ഞു. സെക്രട്ടറി ലത്തീഫ് താനാളൂര്‍ നന്ദിയും അഷ്‌റഫ് കോട്ടക്കല്‍ ഖിറാഅതും നടത്തി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top