Sauditimesonline

chandy
ചാണ്ടി ഉമ്മന്‍ ജുലൈ 25 ന് റിയാദില്‍

സിറ്റി ഫ്‌ളവറില്‍ ബൈ വണ്‍ ഗെറ്റ് വണ്‍ പ്രമോഷന്‍

റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖലയായ സിറ്റി ഫ്‌ളവര്‍ ഒരു മാസം നീണ്ടു നില്‍ക്കുന്ന പ്രൊമോഷന്‍ പ്രഖ്യാപിച്ചു. രണ്ടു ഘട്ടങ്ങളായി നടത്തുന്ന പ്രൊമോഷന്റെ മുഖ്യ ആകര്‍ഷണം ഒരെണ്ണം വാങ്ങുന്നവര്‍ക്ക് മറ്റൊന്ന് സൗജന്യമായി നേടാനുളള അവസരമാണ്. ആഗസ്ത് 17 വരെ ഒന്നാം ഘട്ടവും 31 വരെ രണ്ടാം ഘട്ട പ്രൊമോഷനും നടക്കും. ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച വിലക്ക് ഉത്പ്പന്നങ്ങള്‍ നേടാന്‍ പ്രൊമോഷന്‍ സഹായിക്കും. ഇതിനുപുറമെ, കൂടുതല്‍ സ്‌റ്റോകുളള ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നതിനാണ് പ്രൊമോഷന്‍. കോസ്‌മെറ്റിക്‌സ്, റെഡിമെയ്ഡ്, ഗൃഹോപകരണങ്ങള്‍, ഫുഡ്‌വെയര്‍ തുടങ്ങി വിവിധ ഡിപ്പാര്‍ട്ടുമെന്റുകളില്‍ ആകര്‍ഷകമായ ഓഫറുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. പ്രൊമോഷന്റെ ഭാഗമായി രണ്ടെണ്ണം വാങ്ങുന്നവര്‍ക്ക് ഒരെണ്ണം സൗജന്യം, വിലക്കിഴിവ് എന്നിവ വഴി ഉല്‍പ്പന്നങ്ങള്‍ നേടാനുളള അവസര്യം ഒരുക്കിയിട്ടുണ്ടെന്നും സിറ്റി ഫ്‌ളവര്‍ അറിയിച്ചു. സിറ്റി ഫ്‌ളവറിന്റെ റിയാദ്, ദമാം, ഹഫര്‍ അല്‍ ബാതിന്‍, ഹായില്‍, ബുറൈദ, ജുബൈല്‍, സകാക്ക, ഹഫൂഫ്, അല്‍ ഖോബാര്‍, അറാര്‍, അല്‍ ഖര്‍ജ്, യാമ്പു എന്നിവിടങ്ങളിലെ സ്‌റ്റോറുകളില്‍ ഓഫര്‍ ലഭ്യമാണ്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top