Sauditimesonline

SaudiTimes

ഹൃദയത്തിലേക്ക് പെയ്തിറങ്ങിയ ഗസല്‍ സംഗീതം

റിയാദ്: ആത്മാനന്ദത്തിന്റെ നിര്‍വൃതിയായി പെയ്തിറങ്ങിയ ഗസല്‍ സംഗീതം നവ്യാനുഭവം പകര്‍ന്ന അനുസ്മരണത്തിന്റെ വേദികൂടിയായി. മലയാളികളുടെ ഹൃദയത്തില്‍ ലയിച്ചു പോയ ഗസല്‍ ചക്രവര്‍ത്തി ഉമ്പായി എന്ന ടി ടി എ ഇബ്രാഹിം സ്മരണകളിലാണ് ഗസല്‍ സംഗീതം പെയ്തിറങ്ങിയത്. ഇ എം ടി ന്യൂസ് ടുഡേക്കുവേണ്ടി ജോളി മൂവി പ്രൊഡക്ഷന്‍ ആണ് ഗസല്‍ സന്ധ്യ സംഘടിപ്പിച്ചത്.

പഴയ മലയാള ഗാനങ്ങളുടെ ഗസല്‍ അവതരണങ്ങളിലൂടെയാണ് ഉമ്പായി ശ്രദ്ധേയനായത്. 1988ല്‍ ആദ്യ ആല്‍ബം. പിന്നീട് പത്തിലധികം ഗസല്‍ ആല്‍ബങ്ങള്‍. ഒഎന്‍വി കുറുപ്, സച്ചിദാനന്ദന്‍ തുടങ്ങി പ്രഗത്ഭരുടെ വരികളും ആലപിച്ചു. മെഹ്ദി ഹസ്സന്‍, ജഗ്ജിത് സിംഗ് തുടങ്ങി ഗസല്‍ ഇതിഹാസങ്ങളുടെ ഗാനങ്ങളും ആലപിച്ചിട്ടുണ്ട്. ഭാരതീയ സംഗീതത്തിന്റെ സംസ്‌കാരം വിളിച്ചറിയിക്കുകയാണ് ഉമ്പായി ചെയ്തത്. ഓരോ ഗസല്‍ നാദത്തിലും സ്‌നേഹവും സൗഹൃദവും സാഹോദര്യവും പിണക്കവും ഇണക്കവും സുഖങ്ങളും ദുഃഖങ്ങളും പങ്കുവെച്ചു.

ഉമ്പായിയുടെ ഓര്‍മകള്‍ക്ക് മുമ്പില്‍ വിതുമ്പിയ സഹോദരി പുത്രന്‍ സി കെ സാദിഖും ഗസല്‍ സന്ധ്യയില്‍ തേന്മഴ പെയ്യിച്ചു. അനുസ്മരണ സമ്മേളനം ജോളി വുഡ് മൂവി പ്രൊഡ്യൂസര്‍ ജോളി ലോനപ്പന്‍ ഉദ്ഘാടനം ചെയ്തു. ഇഎന്‍ടി ന്യൂസ് ടുഡേ ഡയറക്ടര്‍ ഉബൈദ് എടവണ്ണ അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവര്‍ത്തകരായ അബ്ദുല്‍ മജീദ് നഹ (ജിദ്ദ), പി എം എ നജീബ് (ദമ്മാം) എന്നിവര്‍ ആശംസകര്‍ നേര്‍ന്നു. ഹിബ അബ്ദു സലാം സ്വാഗതവും അജ്ഞു സുബിന്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top