
അല്‍ ജൗഫ്:സൗദിയിലെ കൊവിഡ് ബാധിതര്‍ക്ക് ആശ്വാസവുമായി ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം. ദേശീയ തലത്തില്‍ നടത്തുന്ന പ്ലാസ്മ, രക്തദാന കാമ്പയിന്റെ ഭാഗമായി ഫ്രറ്റേണിറ്റി ഫോറം അല്‍ ജൗഫ് ഘടകമാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
പ്രിന്‍സ് മിത്ഹബ് ബിന്‍ അബ്ദുല്‍ അസീസ് ആശുപത്രിയുമായി സഹകരിച്ചാണ് കാമ്പയിന്‍. ചടങ്ങില്‍ നിരവധി പേര്‍ രക്തദാനം നിര്‍വഹിച്ചു. ബ്ലഡ് ഡൊണേഷന്‍ വിഭാഗം മേധാവി ഫൈസി അല്‍ ജുനൈദി, പ്രസിഡന്റ് ബിജൂര്‍ കണിയാപുരം, സെക്രട്ടറി ഹനീഫ് തൊഴുപ്പാടം, നജീബ് വള്ളക്കടവ്, ഷഫീഖ് മൗലവി പത്തനാപുരം എന്നിവര്‍ നേത്യത്വം നല്‍കി.
കൊവിഡ്‌ന്റെ പശ്ചാത്തലത്തില്‍ രക്തദാതാക്കളുടെ ലഭ്യത കുറയുകയും രക്തശേഖരണം അനിവാര്യവുമായ സാഹചര്യത്തിലാണ് രോഗികള്‍ക്കും ആതുരാലയങ്ങള്‍ക്കും ആശ്വാസമായി ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം പ്ലാസ്മ, രക്തദാന ദേശീയ കാമ്പയിന്‍ സംഘടിപ്പിക്കുന്നത്. ആഗസ്റ്റ് 25 വരെ നീണ്ടു നില്‍ക്കുന്ന കാമ്പയിന്‍ സൗദിയിലെ എല്ലാ പ്രവിശ്യകളിലെയും വിവിധ ഗവണ്‍മെന്റ് ആശുപത്രികള്‍ കേന്ദ്രീകരിച്ചാണ് സംഘടിപ്പിക്കുന്നത്.

കൊവിഡ് രോഗ മുക്തി നേടിയവരില്‍ നിന്നു ശേഖരിച്ച പ്ലാസ്മ ചികിത്സയിലൂടെ നൂറിലധികം രോഗബാധിതര്‍ക്ക് പ്രയോജനം ലഭിച്ചിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
