ലെവി ഇല്ലാതെ ഇഖാമ പുതുക്കി തുടങ്ങി; തൊഴിലുടമകള്‍ക്ക് ആശ്വാസം
നൗഫല്‍ പാലക്കാടന്‍ റിയാദ്: കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് പ്രഖ്യാപിച്ച മൂന്നു മാസം സൗജന്യ ഇഖാമ പ്രാബല്യത്തില്‍. രാജ്യത്തെ സ്വകാര്യ മേഖലയിലെ സംരംഭകര്‍ക്ക് ലഭിക്കുന്ന പ്രധാന ഇളവുകളില്‍ ഒന്നാണിത്. ഇതുപ്രകാരം വിദേശ തൊഴിലാളികളുടെ ലെവി ഉള്‍പ്പെടെയുളള ഫീസുകള്‍ ഈടാക്കാതെ മൂന്നു മാസം പുതുക്കി നല്‍കും. മാര്‍ച്ച് 18നും ജൂണ്‍ 30നും ഇടയില്‍ കാലാവധി അവസാനിക്കുന്ന ഇഖാമകളാണ് ഇപ്പോള്‍ ഓട്ടോമാറ്റിക് ആയി പുതുക്കുന്നത്. ഇതിന് സ്‌പോണ്‍സര്‍മാര്‍ പാസ്‌പോര്‍ട്ട് ഓഫീസില്‍ പോകേണ്ട ആവശ്യമില്ല. ആഭ്യന്തര മന്ത്രാലയത്തിന്റെ മുഖീം, അബ്ശര്‍ പോര്‍ട്ടലുകള്‍ സന്ദര്‍ശിച്ച് […]













