Sauditimesonline

MODI
പ്രധാനമന്ത്രി മോദി 22ന് ജിദ്ദയില്‍

തുര്‍ക്കി നാവികന് ചികിത്സയൊരുക്കി സൗദി മാരിടൈം സെന്റര്‍


റിയാദ്: ഗുരുതരമായി പനി ബാധിച്ച് അവശ നിലയിലായ തുര്‍ക്കിഷ് നാവികനെ സൗദി സമുദ്ര രക്ഷാ കേന്ദ്രം രക്ഷപ്പെടുത്തി. നാവികനെ ജസാനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാരിടൈം റെസ്‌ക്യൂ കോര്‍ഡിനേഷന്‍ സെന്ററില്‍ ലഭിച്ച സന്ദേശത്തെ തുടര്‍ന്നാണ് നാവിക സേന രക്ഷാ പ്രവര്‍ത്തനം നടത്തിയത്. മാര്‍ഷല്‍ ദ്വീപില്‍ രജിസ്റ്റര്‍ ചെയ്ത കപ്പലിലെ തുര്‍ക്കി പൗരന് കപ്പലില്‍ പ്രാഥമി ചികിത്സ ലഭ്യമാക്കി. കൊവിഡിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ച് നാവികനെ കരക്കെത്തിച്ചു. ജസാന്‍ ഗവര്‍ണറേറ്റിലും ആരോഗ്യ ഡയറക്ടറേറ്റിലും വിവരം അറിയിച്ചതിന് ശേഷം വിദഗ്ദ ചികിത്സക്കായി പ്രിന്‍സ് മുഹമ്മദ് ബിന്‍ നാസര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാവികന്റെ ആരോഗ്യ നില തൃപ്തികരമാണ്. കൊവിഡ് പരിശോധനക്കും വിധേയനാക്കിയിട്ടുണ്ട്. നാവികനെ രക്ഷിച്ച് ചികിത്സ ലഭ്യമാക്കിയതായി കപ്പലിന്റെ സൗദിയിലെ ഏജന്റിനെ അറിയിച്ചിട്ടുണ്ടെന്നും റെസ്‌ക്യൂ കോര്‍ഡിനേഷന്‍ സെന്റര്‍ അറിയിച്ചു.

ഈ വര്‍ഷം ഫെബ്രുവരിയില്‍ ജിബൂതിയില്‍ രജിസ്റ്റര്‍ ചെയ്ത കപ്പലിലെ നാവികനെയും സൗദി നാവിക സേന രക്ഷപ്പെടുത്തി ചികിത്സ ലഭ്യമാക്കിയിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top