റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ആന്റി വാക്‌സിന്റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണം നടത്തുന്നു. ചൈനയുമായുളള കരാറിന്റെ അടിസ്ഥാനത്തിലാണ് വാക്‌സിന്‍ പരീക്ഷിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചൈനീസ് കമ്പനിയായ കാന്‍സിനോയുമായി സഹകരിച്ചാണ് കൊവിഡ് ആന്റി വാക്‌സിന്‍ മൂന്നാം ഘട്ട പരീക്ഷണത്തിനുള കര്‍മ പദ്ധതി തയ്യാറാക്കിയിട്ടുളളത്. വൈറസിനെതിരായ വാക്‌സിന്‍ വികസിപ്പിക്കുകയും ഒന്നും രണ്ടും ഘട്ടങ്ങള്‍ ചൈനയില്‍ പരീക്ഷിക്കുകയും ചെയ്തിരുന്നു.
രണ്ടു ഘട്ടങ്ങളിലെ പരീക്ഷണങ്ങളില്‍ നിന്നു മികച്ച ഫലമാണ് ലഭിച്ചത്. മാത്രമല്ല സുരക്ഷ ഉറപ്പു വരുത്തുകയും ചെയ്തിരുന്നു. അതിനുശേഷമാണ് വിവിധ രാജ്യങ്ങളില്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്തുന്നത്.
18 വയസ്സ് പൂര്‍ത്തിയായ ആരോഗ്യമുള്ള 5,000 പേരിലാണ് സൗദി അറേബ്യയില്‍ പരീക്ഷണം നത്തെുന്നത്. റിയാദ്, ദമ്മാം, മക്ക എന്നീ പ്രവിശ്യകളില്‍ ഇതിനുളള തയ്യാറെടുപ്പുകള്‍ ആരംഭിച്ചു. ലോകാരോഗ്യ സംഘടനയുടെ സഹകരണത്തോടെ സൗദിയില്‍ നടത്തിയ പഠനങ്ങളുടെയും ഗവേഷണങ്ങളുടെയും തുടര്‍ച്ചയാണ് ക്ലിനിക്കല്‍ പരീക്ഷണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.