മിദ്‌ലാജ് വലിയന്നൂര്‍
ബുറൈദ: സൗദിയില്‍ മരിച്ച മലയാളി നഴ്‌സ് ലിന്റു ലിസ ജോര്‍ജ്ജി(31)ന്റെ മൃതദേഹം ചൊവ്വാഴ്ച കൊച്ചിയിലെത്തിക്കും. റിയാദ് കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെത്തിച്ച മൃതദേഹം നാളെ എമിറേറ്റ്‌സ് വിമാനത്തില്‍ ദുബൈ വഴിയാണ് കൊച്ചിയിലെത്തിക്കുന്നത്.
ആലപ്പുഴ കുമരന്‍കേരി ചക്കുകുളം വീട്ടില്‍ ലിന്റു ലിസാ കഴിഞ്ഞ മാസം 28ന് ആണ് ഹൃദയാഘാതം മൂലം മരിച്ചത്. അഞ്ചു വര്‍ഷമായി അല്‍ ഖസീം ഉനൈസ കിംഗ് സൗദ് ആശുപത്രിയില്‍ സ്റ്റാഫ് നേഴ്‌സാണ്. ഒരു വര്‍ഷം മുമ്പായിരുന്നു വിവാഹം. ഭര്‍ത്താവ് ബിബിന്‍ കുര്യാക്കോസ് അഹമ്മദാബാദിലെ സര്‍ദ്ദാര്‍ വല്ലഭായ് പട്ടേല്‍ ആശുപത്രിയില്‍ നേഴ്‌സ് ആണ്.
ഖസിം പ്രവാസി സംഘം പ്രവര്‍ത്തകനും യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ പ്രതിനിധിയുമായ മിഥുന്‍ ജേക്കബ്, സാമൂഹിക പ്രവര്‍ത്തകന്‍ സലാം പാറട്ടി എന്നിവരുടെ നേതൃത്വത്തിലാണ് നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുന്നത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.