റിയാദ്: കൊവിഡിന്റെ പശ്ചാത്തലത്തില്‍ അടച്ച കരാതിര്‍ത്തികള്‍ തുറക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് സൗദി പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ. എന്നാല്‍ സൗദി പൗരന്‍മാര്‍ക്ക് അയല്‍ രാജ്യങ്ങളില്‍ നിന്നു റോഡു മാര്‍ഗം മടങ്ങാന്‍ അനുവദിക്കുമെന്നും ഡയറക്ടറേറ്റ് വ്യക്തമാക്കി.
ആഗസ്ത് 9 മുതല്‍ സൗദി അറേബ്യയുടെ കരാതിര്‍ത്തികള്‍ പൂര്‍ണമായും തുറന്നുകൊടുക്കുമെന്ന് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് അടിസ്ഥാന ഹരിതമാണെന്നു പാസ്‌പോര്‍ട് ഡയറക്ടറേറ്റ് അറിയിച്ചു.
കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ബഹ്‌റൈനെ ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്‌വേയും കുവൈത്, യുഎഇ, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന സൗദിയിലെ ചെക് പോസ്റ്റുകളും അടച്ചിരുന്നു. അയല്‍ രാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്ന സ്വദേശികള്‍ക്ക് മടങ്ങി വരുന്നതിന് മാത്രമാണ് അനുമതി. ഇതിനായി കഴിഞ്ഞ ആഴ്ചയാണ് കരാതിര്‍ത്തികള്‍ ഭാഗികമായി തുറന്നുകൊടുത്തത്.
അതേസമയം, കരാതിര്‍ത്തി വഴി വരുന്ന ചരക്കു ലോറികള്‍ക്ക് പ്രവേശനം അനുവദിക്കും. കൊവിഡ് രോഗലക്ഷണമില്ലെന്ന് ഉറപ്പു വരുത്തിയാണ് ലോറി ഡ്രൈവര്‍മാരെ പ്രവേശിപ്പിക്കുന്നത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.