റിയാദ്: ‘എം.ഐ.തങ്ങള്‍; ദാര്‍ശനികതയുടെ ഹരിത സൗരഭ്യം’ പുസ്തകത്തിന്റെ ഗള്‍ഫ്തല പ്രകാശനം നിര്‍വഹിച്ചു. ഗ്രേസ് റിയാദ് ചാപ്റ്റര്‍ മുഖ്യ രക്ഷാധികാരി ഉസ്മാന്‍ അലി പാലത്തിങ്ങല്‍ റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി.പി.മുസ്തഫക്ക് കൈമാറിയാണ് പുസ്തകത്തിന്റെ പ്രകാശനം ചെയ്തത്. ഗ്രേസ് എജ്യൂക്കേഷണല്‍ അസോസിയേഷന്‍ റിയാദ് ചാപ്റ്ററാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും ഗ്രന്ഥകാരനും പ്രഭാഷകനുമായ എം.ഐ.തങ്ങളുടെ വിയോഗത്തെ തുടര്‍ന്ന് വിവിധ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും പ്രസിദ്ധീകരിച്ച ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരമാണിത്.
ഗ്രേസ് ചാപ്റ്റര്‍ പ്രസിഡന്റ് ജാഫര്‍ തങ്ങള്‍ കോളിക്കല്‍ അധ്യക്ഷത വഹിച്ചു. കെ.എം.സി.സി ദേശീയ സമിതിയംഗം കെ.കോയാമുഹജി ഉദ്ഘാടനം ചെയ്തു. സത്താര്‍ താമരത്ത് പുസ്തകം പരിചയപ്പെടുത്തി. സി.ബി.എസ്.സി. പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ ഹുദ നാസറിന് ഗ്രേസിന്റെ ഉപഹാരം ബഷീര്‍ താമരശ്ശേരി സമ്മാനിച്ചു.
മുസ്‌ലിം രാഷ്ട്രീയത്തിന്റെ ദാര്‍ശനിക കാഴ്ചപ്പാടുകള്‍ രൂപപ്പെടുത്തുവാനും ഇന്ത്യയിലെ ബഹുസ്വര സമൂഹത്തില്‍ ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ സൈദ്ധാന്തിക തലങ്ങള്‍ വിവരിക്കുവാനും എം.ഐ.തങ്ങള്‍ നടത്തിയ പരിശ്രമം എക്കാലത്തും ഓര്‍മ്മിക്കപ്പെടും. ‘ആധുനിക വിദ്യാഭ്യാസം ആധുനിക രാഷ്ട്രീയം’ എന്ന സര്‍സയ്യിദ് അഹമ്മദ് ഖാന്റെ ദര്‍ശനങ്ങളെ പ്രയോഗവല്‍ക്കരിക്കുവാന്‍ തൂലികയും ചിന്തയും ഉപയോഗപ്പെടുത്തിയ അതുല്യ പ്രതിഭയായിരുന്നു തങ്ങളെന്ന് ‘എം.ഐ.തങ്ങളുടെ ദാര്‍ശനിക ലോകം ‘ എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ച എസ്.വി.അര്‍ഷുല്‍ അഹമ്മദ് അഭിപ്രായപ്പെട്ടു.
അഡ്വ. ഹബീബ് റഹ്മാന്‍, അഷ്‌റഫ് വേങ്ങാട്ട്, ശുഹൈബ് പനങ്ങാങ്ങര, തെന്നല മൊയ്തീന്‍ കുട്ടി, മുഹമ്മദ് വേങ്ങര, അസീസ് വെങ്കിട്ട, നാസര്‍ മാങ്കാവ്, അഷ്‌റഫ് അച്ചൂര്‍, അബ്ദുറഹ്മാന്‍ ഫറൂഖ്, ഷൗക്കത്ത് പാലപ്പള്ളി, ഷൗക്കത്ത് കടമ്പോട്ട്, അബ്ദുല്‍കലാം മാട്ടുമ്മല്‍, ഷക്കീല്‍ തിരൂര്‍ക്കാട്, കെ.പി.മുഹമ്മദ് കളപ്പാറ, റഹ്മത്ത് അഷ്‌റഫ്, ജസീല മൂസ, ഖമറുന്നീസ മുഹമ്മദ്, ഹസ്ബിന നാസര്‍ എന്നിവര്‍ പ്രസംഗിച്ചു. മുജീബ് ഇരുമ്പുഴി ഖിറാഅത്ത് നടത്തി. ഷാഫി കരുവാരകുണ്ട് സ്വാഗതവും ബഷീര്‍ ഇരുമ്പുഴി നന്ദിയും പറഞ്ഞു.
അഷ്‌റഫ് തങ്ങള്‍ ചെട്ടിപ്പടി, നൗഷാദ് കുനിയില്‍, സത്താര്‍ താമരത്ത്, ഹംസത്തലി പനങ്ങാങ്ങര, ഷാഫി കരുവാരകുണ്ട്, കലാം മാട്ടുമ്മല്‍, ശുഹൈബ് പനങ്ങാങ്ങര, അഡ്വ. അനീര്‍ബാബു പെരിഞ്ചീരി, ഉസ്മാന്‍ അലി പാലത്തിങ്ങല്‍, ജാഫര്‍ തങ്ങള്‍ കോളിക്കല്‍, ബഷീര്‍ താമരശ്ശേരി എന്നിവരാണ് പുസ്തക സമിതി അംഗങ്ങള്‍.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.