കോഴിക്കോട്: കരിപ്പൂരില്‍ 184 യാത്രക്കാരുമായി ദുബായില്‍ നിന്നെത്തിയ എയര്‍ ഇന്ത്യാ എക്‌സപ്രസ് റണ്‍വേയില്‍ നിന്ന് തെന്നി മാറി വന്‍ ദുരന്തം. അപകടത്തില്‍ പൈലറ്റ് കാപ്റ്റന്‍ ഡി വി സാഥെ മരിച്ചു. സഹ പൈലറ്റ് ക്യാപ്റ്റന്‍ അഖിലേഷിന് ഗുരുതരമായി പരിക്കേറ്റു. വിമാനത്തിലുണ്ടായിരുന്ന സ്ത്രീ മരിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട് ഉണ്ട്. കനത്ത മഴയില്‍ റണ്‍വേയുടെ നിശ്ചിത സ്ഥാനത്തിന് മുന്‍പിലാണ് വിമാനം ലാന്റ് ചെയ്തത്. മുമ്പോട്ട് നീങ്ങിയ വിമാനം റണ്‍വേയും കടന്ന് ചുറ്റുമതില്‍ തകര്‍ത്ത് 30 അടി താഴ്ചയില്‍ പതിച്ചാണ് അപകടം ചുറ്റുമതില്‍ തകര്‍ത്ത് താഴേക്ക് പതിച്ചതിന്റെ ആഘാതത്തില്‍ വിമാനം രണ്ടായി പിളര്‍ന്നു. കോക് പിറ്റ് മുതല്‍ യാത്രക്കാര്‍ വിമാനത്തില്‍ കയറുന്ന വാതില്‍ വരെയുളള ഭാഗമാണ് വേര്‍പെട്ടത്. മുന്‍ഭാഗത്തിരുന്നവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്.
പരിക്കേറ്റവരെ എയര്‍പോര്‍ട്ടിനടുത്തുളള കൊണ്ടോട്ടി റിലീഫ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റവരെ മഞ്ചേരി മെഡിക്കല്‍ കൊളെജ്, കോഴിക്കോട് മെഡിക്കല്‍ കെളെജ് എന്നിവിടങ്ങളിലേക്ക മാറ്റുന്ന നടപടി പുരോഗമിക്കുന്നു. ദുബായില്‍ നിന്ന് 4.45ന് പുറപ്പെട്ട് ഇന്ത്യന്‍ സമയം രാത്രി 7.50ന് കോഴിക്കോട് എത്തിയ വിമാനമാണ് അപകടത്തില്‍ പെട്ടത്. രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.