മിദ്‌ലാജ് വലിയന്നൂര്‍
ബുറൈദ: അല്‍ ഖസിം കോളെജ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ: ബാബര്‍ അലി (38) കോവിഡ് ബാധിച്ചു. ഉത്തര്‍പ്രദേശ് മുസഫര്‍നഗര്‍ ഷഹാപ്പൂര്‍ സ്വദേശിയാണ്. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 20 ദിവസമായി ചികിത്സയിലായിരുന്നു. എട്ടു വര്‍ഷമായി ഇവിടെ സേവനമനുഷ്ഠിച്ചുവരുകയായിരുന്നു. ഭാര്യ ഷൈബ ഷംസ്, സന്ദര്‍ശക വിസയില്‍ മാതാവും അടുത്തിടെ എത്തിയിരുന്നു. ഇവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചെങ്കിലും രണ്ടുപേരും രോഗമുക്തി നേടി. മയ്യിത്ത് ബുറൈദയില്‍ ഖബറടക്കും. നിയമ നടപടികള്‍ പൂര്‍ത്തിയാക്കുന്നത് മുജീബ് കുറ്റിച്ചിറ രംഗത്തുണ്ട്.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.