മിദ്‌ലാജ് വലിയന്നൂര്‍
ബുറൈദ: മലയാളി ഹൗസ് ഡ്രൈവറെ അല്‍ ഖസീമിലെ ദുല്‍ഫയില്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം വാഴക്കാട് സുരേശന്‍ (50) ആണ് മരിച്ചത്. മൃതദേഹത്തിന് ഒരു ദിവസത്തിലേറെ പഴക്കമുണ്ടെന്നാണ് പ്രാഥമിക വിവരം. മൃതദേഹം ബുക്കയിരിയ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. ഭാര്യ: സജിനി. രണ്ട് മക്കള്‍ അഷ്‌ന (10), അന്‍ഷ (7). ഇരുപത് വര്‍ഷമായി സുരേശന്‍ സൗദിയില്‍ ജോലി ചെയ്തു വരുകയായിരുന്നു. നിയമ നടപടി പൂര്‍ത്തിയാക്കുന്നതിന് ഖസീം പ്രവാസി സംഘം ജീവകാരുണ്യ വിഭാഗം രംഗത്തുണ്ട്.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.