ടാഗോര്‍ ആര്യാടിനു ‘ഇവ’യുടെ യാത്രയയപ്പ്
റിയാദ്: പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ഈസ്റ്റ് വെനീസ് അസോസിയേഷന്‍ (ഇവ) ജോയിന്റ് സെക്രട്ടറി ടാഗോര്‍ ആര്യാടിനു യാത്രയയപ്പ് നല്‍കി. 31 വര്‍ഷമായി സൗദിയില്‍ ജോലി ചെയ്യുന്ന ടാഗോറിന് അല്‍ മാസ് ഓഡിറ്റോറിയത്തില്‍ ഇവ കുടുംബാംഗങ്ങളും സുഹൃത്തുളും സ്‌നേഹോഷ്മളമായ യാത്രയപ്പാണ് ഒരുക്കിയത്. ഇവ ജനറല്‍ ബോഡി യോഗവും നടന്നു. പ്രസിഡന്റ് ശരത് സ്വാമിനാഥന്‍ അധ്യക്ഷത വഹിച്ചു. ടാഗോറിന് ഉപഹാരവും സമ്മാനിച്ചു. സാജിദ് മുഹമ്മദ്, ജലീല്‍ ആലപ്പുഴ, ശിഹാബുദ്ദീന്‍, ആന്റണി, സുരേഷ് ആലപ്പുഴ, കുമാര്‍, നിഹാസ് കാക്കാഴം, ഷാഫി, […]













