
റിയാദ്: സൗദി അറേബ്യയിലെ ഖത്തീഫ് ഗവര്‍ണറേറ്റില്‍ പ്രവര്‍ത്തിച്ചിരുന്ന കൊവിഡ് ടെസ്റ്റ് സെന്റര്‍ അടച്ചു. രാജ്യത്ത് ആദ്യം കൊവിഡ് സ്ഥിരീകരിച്ച പ്രദേശമാണ് ഖത്തീഫ്. വൈറസ് ബാധിതരുടെ എണ്ണം ഗണ്യമായി കുറഞ്ഞതോടെയാണ് ലബോറട്ടറി അടച്ചത്.
ഖത്തീഫിലെ ദാറൈനിലാണ് കൊവിഡ് ടെസ്റ്റ് ലാബോറട്ടറി പ്രവര്‍ത്തിച്ചിരുന്നത്. സെന്‍ട്രല്‍ ആശുപത്രിയുടെ നിയന്ത്രണത്തില്‍ മാര്‍ച്ച് 7ന് ആണ് ലബോറട്ടറിയില്‍ സാമ്പിള്‍ ടെസ്റ്റ് ആരംഭിച്ചത്. ഖത്തീഫില്‍ വൈറസ് വ്യാപനം പ്രതിരോധിക്കുന്നതിന് ഇവിടെ കേന്ദ്രീകരിച്ചാണ് ആരോഗ്യ പ്രവര്‍ത്തകര്‍ സേവനം അനുഷ്ടിച്ചിരുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ തത്മന്‍ എന്ന പേരില്‍ പ്രത്യേക ക്ലിനിക്കുകള്‍ വ്യാപകമായി പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. മാത്രമല്ല മൊബൈല്‍ ലബോറട്ടറികള്‍ ഉള്‍പ്പെ ൈകൂടതല്‍ സൗകര്യം ലഭ്യമാക്കുകയും ചെയ്തു. ഇതോടെയാണ് ഖത്തീഫ് ഗവര്‍ണറേറ്റിലെ കൊവിഡ് ടെസ്റ്റ് ലബോറട്ടറി അടച്ചത്.
24 മണിക്കൂറും പ്രവര്‍ത്തിച്ചിരുന്ന ലബോറട്ടറിയില്‍ തിരക്ക് കുറഞ്ഞതോടെ 16 മണിക്കൂറായി ചുരുക്കിയിരുന്നു. രാജ്യത്ത് കൊവിഡ് ഗണ്യമായി കുറഞ്ഞുവരുകയാണ്. ഖത്തീഫിലും നിയന്ത്രണ വിധേയമാണ്. ഈ സാഹചര്യത്തിലാണ് ലബോറട്ടറിയുടെ പ്രവര്‍ത്തനം നിര്‍ത്തിയത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
