Sauditimesonline

d 1
'ബല്ലാത്ത പൊല്ലാപ്പ്': ബഷീറിനെതിരെ കഥാപാത്രങ്ങള്‍ കോടതിയില്‍

ഹുറൂബായ 3000 ഇന്ത്യക്കാര്‍ ഫൈനല്‍ എക്‌സിറ്റ് നേടി

റിയാദ്: നിയമ ലംഘകരായി കഴിയുന്ന 3581 ഇന്ത്യക്കാര്‍ക്ക് രാജ്യം വിടാന്‍ അനുമതി ലഭിച്ചതായി ഇന്ത്യന്‍ എംബസി. സൗദി പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് ഉള്‍പ്പെടെ വിവിധ ഏജന്‍സികളുമായി സഹകരിച്ചാണ് ഇന്ത്യക്കാര്‍ക്ക് ഫൈനല്‍ എക്‌സിറ്റ് നേടിയത്.

സൗദിയില്‍ താമസാനുമതി രേഖയായ ഇഖാമ കാലാവധി കഴിഞ്ഞവരെ ഇന്ത്യയിലേക്ക് മടക്കി അയക്കാന്‍ ഇന്ത്യന്‍ എംബസി ജൂണ്‍ മാസം രജിസ്‌ട്രേഷന്‍ ആരംഭിച്ചിരുന്നു. തൊഴിലുടമയില്‍ നിന്നു ഓടിപ്പോയ ഹുറൂബിന്റെ പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ വിവരങ്ങളും ശേഖരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹുറൂബില്‍ ഉള്‍പ്പെട്ട 3032 ഇന്ത്യക്കാര്‍ക്കും ഇഖാമ കാലാവധി കഴിഞ്ഞ 549 പേര്‍ക്കും ഫൈനല്‍ എക്‌സിറ്റ് നേടാന്‍ കഴിഞ്ഞത്.

ഇന്ത്യന്‍ എംബസി കമ്യൂണിറ്റി വെല്‍ഫെയര്‍ വിഭാഗത്തിന്റെ നിരന്തര ശ്രമഫലമായാണ് ഇത്രയും നിയമ ലംഘകര്‍ക്ക് നാടണയാന്‍ വഴിയൊരുങ്ങിയത്. ഫൈനല്‍ എക്‌സിറ്റ് നേടാന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്ത മറ്റുളളവരെയും നാട്ടിലെത്തിക്കാന്‍ ശ്രമം തുടരുകയാണെന്നും എംബസി അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top