റിയാദ്: ജി20 രാജ്യങ്ങളിലെ പ്രതിനിധികള്‍ പങ്കെടുക്കുന്ന അന്താരാഷ്ട്ര ആരോഗ്യ ഉച്ചകോടി ആരംഭിച്ചു. കൊവിഡിന്റെ ആഘാതം ലഘൂകരിക്കുന്നതിന് ദ്വിദിന വിര്‍ച്വല്‍ ഉച്ചകോടിയില്‍ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.
അന്താരാഷ്ട്ര ആരോഗ്യ സംരക്ഷണ സംവിധാനവും സാങ്കേതിക വിദ്യയുടെ ഉപയോഗവും എന്ന വിഷയം ചര്‍ച്ച ചെയ്തു. ആരോഗ്യ സംബന്ധമായ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് എങ്ങനെ കൈമാറാമെന്നും ഭാവിയിലെ നവീകരണ മാര്‍ഗ്ഗങ്ങള്‍ എന്തെല്ലാമാണെന്നും ഉച്ചകോടി വിശദമായി പരിശോധിക്കും.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ മേഖലയിലുണ്ടായ പ്രതിസന്ധിയും പരിഹാര മാര്‍ഗങ്ങളുമാണ് പ്രധാനമായും ഇന്ന് ചര്‍ച്ച ചെയ്തത്. സൗദി നാഷണല്‍ ഗാര്‍ഡ് മന്ത്രാലയത്തിലെ ആരോഗ്യ വിഭാഗം, സൗദി സെന്റര്‍ ഫോര്‍ ഇന്റര്‍നാഷണല്‍ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് ദ്വിദിന ഉച്ചകോടി നടക്കുന്നത്. സൗദി അറേബ്യക്ക് ലഭിച്ച ജി 20 ഉച്ചകോടിയുടെ അധ്യക്ഷ പദവി ഈ വര്‍ഷം നവംബര്‍ 30ന് അവസാനിക്കും. നവംബര്‍ 21, 22 തീയതികളില്‍ ജി 20 രാഷ്ട്ര തലവന്‍മാര്‍ പങ്കെടുക്കുന്ന ഉച്ചകോടി റിയാദില്‍ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.