Sauditimesonline

dunes 1
കരുക്കള്‍ നീക്കി പ്രതിഭ തെളിയിച്ച് ചതുരംഗക്കളി

കൊവിഡ് ബാധിച്ച് സാമൂഹിക പ്രവര്‍ത്തകന്‍ ബുറൈദയില്‍ മരിച്ചു

മിദ്‌ലാജ് വലിയന്നൂര്‍

ബുറൈദ: കൊവിഡ് ബാധിച്ച് സാമൂഹിക പ്രവര്‍ത്തകന്‍ മരിച്ചു. മലപ്പുറം ഒതായി പടിഞ്ഞാറെ ചാത്തല്ലൂര്‍ തേലേരി ബീരാന്‍ കുട്ടി (55) ആണ് മരിച്ചത്. കടുത്ത ന്യുമോണിയ, പ്രമേഹം എന്നിവയെ തുടര്‍ന്ന് മൂന്നാഴ്ചയായി സെന്‍ട്രല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ സുലൈഖക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണ്.

മുപ്പത് വര്‍ഷമായി പ്രവാസ ജീവിതം തുടരുന്ന ബീരാന്‍ കുട്ടി അല്‍ വതനിയ കമ്പനിയില്‍ അലൂമിനിയം കാര്‍പ്പന്റര്‍ വിഭാഗത്തില്‍ സൂപ്പര്‍വൈസറായിരുന്നു. ദഅ്‌വാ സെന്ററിലും കെ എം സി സിയിലും സജീവമായിരുന്നു. ഒതായി ചാത്തല്ലൂര്‍ വെല്‍ഫെയര്‍ കമ്മിറ്റി മുന്‍ സെക്രട്ടറിയുമായിരുന്നു. കുടുംബത്തോടൊപ്പം കഴിഞ്ഞ വര്‍ഷം ഫൈനല്‍ എക്‌സിറ്റില്‍ നാട്ടില്‍ പോകാന്‍ തീരുമാനിച്ചെങ്കിലും ഭാര്യ ഹജ്ജ് നിര്‍വ്വഹിക്കാത്തതിനാല്‍ തുടരുകയായിരുന്നു.

പിതാവ്: മുഹമ്മദ്, മാതാവ്: നബീസ. മക്കള്‍: ഷാഫി, ഷമീര്‍, സഫീന ജാസ്മിന്‍. റഊഫ് (സൗദി), സഫി പാവണ്ണ എന്നിവര്‍ ജാമാതാക്കളാണ്. നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബുറൈദയില്‍ ഖബറടക്കന്നതിന് കെ എം സി സി വെല്‍ഫെയര്‍ വിംഗ് ചെയര്‍മാന്‍ ഫൈസല്‍ ആലത്തൂരിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top