റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല നെസ്‌റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ് ചതുര്‍ദിന പ്രൊമോഷന്‍ പ്രഖ്യാപിച്ചു. പ്രൈസ് റവലൂഷന്‍ എന്ന പേരില്‍ ആഗസ്ത് 12 മുതല്‍ 15 വരെയാണ് പ്രൊമോഷന്‍. മികച്ച ഉല്‍പ്പന്നങ്ങള്‍ മിതമായ നിരക്കില്‍ നേടാനുളള അവസരമാണ് ഒരുക്കിയിട്ടുളളതെന്ന് നെസ്‌റ്റോ മാനേജ്‌മെന്റ് പ്രതിനിധികള്‍ അറിയിച്ചു.
വെജിറ്റബിള്‍, പഴവര്‍ഗങ്ങള്‍, മത്സ്യം, മാസം, ഹോട് ഫുഡ്, ഡ്രൈ ഫ്രൂട്, ഗ്രോസറി, സ്വീറ്റ്‌സ്, പ്രൊസസഡ് ഫുഡ്‌സ്, സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങള്‍, സുസന്ധദ്രവ്യങ്ങള്‍, ഫുട്‌വെയര്‍, ലഗേജ്, പഠനോപകരണങ്ങള്‍, അടുക്കള സാമഗ്രികള്‍, റെഡിമെയ്ഡ് തുടങ്ങി എല്ലാ ഡിപ്പാര്‍ട്ട്‌മെന്റിലും വിലക്കിഴിവ് ലഭ്യമാക്കിയിട്ടുണ്ട്.
എല്ലാ ഡിപ്പാര്‍ട്ടുമെന്റിലും പുതിയ സ്റ്റാക്കുകളുടെ വിവിധ ശ്രേണിയിലുളള വിപുൃമായ ശേഖരം ഒരുക്കിയിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് സാമൂഹിക അകലം പാലിച്ച് ഷോപിംഗിനുളള സൗകര്യവും നേസ്‌റ്റോ സ്‌റ്റോറുകളില്‍ ലഭ്യമാണ്. റിയാദിലെ അസീസിയ, ബത്ഹ, സനഇയ്യ, മലസ് എന്നിവക്ക് പുറമെ ബുറൈദ, അല്‍ ഖര്‍ജ് എന്നീ ശാഖകളിലും വിലക്കിഴിവിന്റെ വിപ്ലവം നാലു ദിനങ്ങളില്‍ അരങ്ങേറും.
നെസ്റ്റോ ഹൈപ്പർമാർക്കറ്റുകളിലെ ഇന്നത്തെ ഓഫറുകൾ അറിയാൻ @ https://bit.ly/3j4Asja
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.