റിയാദ്: സൗദിയിലെ വ്യവസായിക മേഖലയില്‍ കൂടുതല്‍ സ്വദേശികള്‍ക്ക് തൊഴില്‍ നേടാന്‍ കഴിഞ്ഞതായി വ്യവസായ, ധാതു വിഭവ വകുപ്പു മന്ത്രി ബന്ദര്‍ ബിന്‍ ഇബ്രാഹിം അല്‍ ഖൊറൈഫ്. കൊവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കിടയില്‍ കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാന്‍ കഴിഞ്ഞതായും മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ മാസം രാജ്യത്തിന്റെ വ്യവസായ മേഖല ഏറ്റവും മികച്ച സൂചനകളും ഫലങ്ങളുമാണ് നല്‍കിയത്. കൊവിഡ് വൈറസ് സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കിടയിലും ജൂലൈ മാസത്തില്‍ 471 സ്വദേശി പൗരന്‍മാര്‍ക്ക് സ്വകാര്യ വ്യവസായ സംരംഭങ്ങളില്‍ നിയമനം ലഭിച്ചു. 1,904 വിദേശി ജീവനക്കാരെ പിരിച്ചുവിട്ടതായും മന്ത്രി വ്യക്തമാക്കി. വ്യവസായ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനും സ്വദേശികള്‍ക്ക് തൊഴില്‍ കണ്ടെത്തുന്നതിനും വിവിധ പദ്ധതികള്‍ രാജ്യത്ത് നടപ്പിലാക്കിയിട്ടുണ്ട്.
ഒരു മാസത്തിനിടെ രാജ്യത്ത് വ്യവസായ മേഖലയില്‍ 86 പുതിയ ലൈസന്‍സുകള്‍ അനുവദിച്ചു. 1.15 ബില്യണ്‍ ഡോളറിന്റെ പുതിയ നിക്ഷേപം ആകര്‍ഷിക്കാന്‍ കഴിഞ്ഞതായും മന്ത്രി ബന്ദര്‍ ബിന്‍ ഇബ്രാഹിം അല്‍ ഖൊറൈഫ് വ്യക്തമാക്കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.