Sauditimesonline

mythri
'മൈത്രി കാരുണ്യ ഹസ്തം' അര്‍ബുദ രോഗികള്‍ക്ക് സാമ്പത്തിക സഹായം

വിമാന സര്‍വീസ് പുനരാരംഭിക്കാന്‍ തീരുമാനിച്ചിട്ടില്ല; പ്രചരിക്കുന്ന സര്‍ക്കുലര്‍ വ്യാജം

റിയാദ്: അന്താരാഷ്ട്ര വിമാന സര്‍വീസ് ഒക്‌ടോബറില്‍ പുനരാംരംഭിക്കുമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് സൗദി ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി. ഇതുസംബന്ധിച്ച് പ്രചരിക്കുന്ന സര്‍ക്കുലര്‍ വ്യാജമാണ്. വ്യാജ ലെറ്റര്‍ പാടില്‍ തയ്യാറാക്കിയ സര്‍ക്കുലറില്‍ പറയുന്ന കാര്യങ്ങള്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി വക്താവ് ഇബ്രാഹിം ബിന്‍ അബ്്വുല്ല അല്‍ റൗദ നിഷേധിച്ചു.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച ആഭ്യന്തര വിമാന സര്‍വീസ് സൗദിയില്‍ ആരംഭിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ സൗദി പൗരന്‍മാരെ മടക്കി കൊണ്ടു വരുന്നതിന് അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. സൗദിയിലുളള വിദേശ പൗരന്‍മാരെ മാതൃരാജ്യത്തെത്തിക്കുന്നതിനു പ്രത്യേക വിമാന സര്‍വീസിനും നടത്തുന്നുണ്ട്. അതേസമയം, അന്താരാഷ്ട്ര വിമാന സര്‍വീസ് പുനരാരംഭിക്കുന്നതു സംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ലെന്നും ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top