
റിയാദ്: സൗദിയില്‍ സാമൂഹിക മാധ്യമങ്ങളില്‍ വിഭാഗീയത പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ പബ്‌ളിക് പ്രോസിക്യൂഷന്റെ നിര്‍ദേശം. മത വിദ്വേഷത്തിന് കാരണമാകുന്ന പോസ്റ്റുകള്‍ പ്രചരിപ്പിച്ചവരെ അറസ്റ്റ് ചെയ്യാനും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.
മത സ്പര്‍ദ സൃഷ്ടിക്കാനും വിഭാഗിയത പ്രോത്സാഹിപ്പാക്കാനും ശ്രമിച്ചതിനെതിരെയാം് നടപടി. സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ സന്ദേശം പ്രചരിച്ച സാഹചര്യത്തിലാണ് പബ്‌ളിക് പ്രോസിക്യൂഷന്റെ ഇടപെടല്‍. ക്രിമിനല്‍ നിയമത്തിലെ 15, 17 വകുപ്പുകള്‍ പ്രകാരം പ്രതികള്‍ കുറ്റക്കാരാണ്. പൊതുജന സുരക്ഷക്ക് ഭീഷണി സൃഷ്ടിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി.
സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്ന സ്വദേശികളും വിദേശികളും ജാഗ്രത പാലിക്കണം. മത വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. സഹിഷ്ണുതയും സാഹോദര്യവും കാത്തുസൂക്ഷിക്കേണ്ടത് സമൂഹത്തിലെ ഓരോരുത്തരുടെയും ബാധ്യതയാണെന്ന് പബ്‌ളിക് പ്രോസിക്യൂഷന്‍ ഓര്‍മപ്പെടുത്തി.
ദേശീയ ഐക്യം, സാമൂഹിക സൗഹാര്‍ദം, സമാധാനം എന്നിവക്ക് ഭംഗംവരുത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പബ്‌ളിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
