Sauditimesonline

sandeep pm
പാലക്കാട് മദ്യ നിര്‍മ്മാണ കേന്ദ്രം സിപിഎം-ബിജെപി സംയുക്ത സംരംഭം: സന്ദീപ് വാര്യര്‍

ഇ ഐ എ കരട് പിന്‍വലിക്കണമെന്ന് കേളി

റിയാദ്: കേന്ദ്ര സര്‍ക്കാരിന്റെ കോര്‍പ്പറേറ്റ് പ്രീണന നയങ്ങളുടെ പിന്തുടര്‍ച്ചയായ പാരിസ്ഥിതിക ആഘാത വിലയിരുത്തല്‍ (ഇഐഎ 2020) കരട് പിന്‍വലിക്കണമെന്ന് റിയാദ് കേളി കലാസാംസ്‌കാരിക വേദി. അന്തിമ വിജ്ഞാപനം ഇറക്കുന്നതില്‍ നിന്നു കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണമെന്നും ആവശ്യപ്പെട്ടു.

പുതിയ വ്യവസായങ്ങളും ഇതര സംരംഭങ്ങളും ആരംഭിക്കുന്നതിന് പാരിസ്ഥിതിക അനുമതിയുടെ ആവശ്യമില്ല. ഡാമുകളുടെയും ഖനികളുടെയും റോഡുകളുടെയും വികസന പ്രവര്‍ത്തികള്‍ നടക്കുന്നതിന് മുമ്പ് പൊതുജനങ്ങളുടെ അഭിപ്രായം ആരായേണ്ടതില്ല. ഇത്തരത്തില്‍ പരിസ്ഥിതിയുടെ വിനാശത്തിന് കാരണമാകുന്ന നിരവധി നിര്‍ദ്ദേശങ്ങളാണ് കരടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ആഗോള പരിസ്ഥിതി സംരക്ഷണത്തിനുവേണ്ടി നടക്കുന്ന നീക്കങ്ങളെ അവഗണിക്കുന്ന നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുന്ന കരട് അന്തിമ വിജ്ഞാനപനമാക്കുന്നതില്‍ നിന്നു കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണമെന്നും കേളി സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top