റിയാദ്: വാട്‌സ്ആപ് സന്ദേശം മോഷ്ടിച്ചതിന് ഭാര്യക്കെതിരെ ഭര്‍ത്താവ്. വാട്ട്‌സ്ആപ്പ് സന്ദേശങ്ങള്‍ ഒന്‍പത് മാസത്തിലധികം ആക്‌സസ് ചെയ്തു. നിരീക്ഷണത്തിന് വിധേയമാക്കിയെന്നുമാണ് സൗദി പൗരന്റെ ആക്ഷേപം. ഇതിന് നിയമനടപടി സ്വീകരിക്കാന്‍ കഴിയുമോ എന്നാണ് ഇയാള്‍ പരിശോധിക്കുന്നത്.
സ്‌കൂള്‍ അധ്യാപികയായ ഭാര്യ വാട്ട്‌സ്ആപ്പ് അക്കൗണ്ടില്‍ പ്രവേശിച്ചുവെന്ന് കണ്ടെത്തി. അക്കൗണ്ടിലെ വീഡിയോ ഉള്‍പ്പെടെയുളള മുഴുവന്‍ ഡാറ്റകളും ശേഷരിച്ചെന്നാണ് ഭര്‍ത്താവിന്റെ ആക്ഷേപം.
ഭാര്യയുടെ പെരുമാറ്റം ചാരപ്പണിയും സൈബര്‍ കുറ്റകൃത്യവുമാണെന്ന് ഇയാള്‍ പറയുന്നു. ഡാറ്റകള്‍ തട്ടിയെടുത്ത ഭാര്യയുമായി പ്രശ്‌നങ്ങള്‍ ഉടലെടുത്തെങ്കിലും പരിഹരിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഭാര്യ വിവാഹമോചനം തേടി. അതിന് മുമ്പ് അവരുടെ സാമ്പത്തിക ബാധ്യതകള്‍ രമ്യമായി തീര്‍ക്കണമെന്ന് ഭാര്യ ആവശ്യപ്പെട്ടു.
വേര്‍പിരിയാനുള്ള തീരുമാനത്തില്‍ നിന്നു പിന്നോട്ടില്ലെന്നും പരസ്യ വിഴുപ്പലക്കിലിന് താല്‍പര്യമില്ലെന്നാണ് ഭ്യരായുടെ നിലപാട്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.