Sauditimesonline

watches

റിയാദ് ട്രാവല്‍ ഫെയര്‍ അടുത്ത വര്‍ഷം നടത്തും

റിയാദ്: മാര്‍ച്ചില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന റിയാദ് ട്രാവല്‍ ഫെയര്‍ ഈ വര്‍ഷം ഉണ്ടാവില്ലെന്ന് സംഘാടകര്‍. കൊവിഡിനെ തുടര്‍ന്ന് സെപ്തംബറില്‍ നടത്തുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഈ വര്‍ഷം വേണ്ടെന്നാണ് തീരുമാനം. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ നിന്നുളള പ്രതിനിധികളും ട്രാവല്‍ ഫെയറില്‍ പങ്കെടുത്തിരുന്നു.

വിനോദ സഞ്ചാരവുമായി ബന്ധപ്പെട്ട് സൗദിയില്‍ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ എക്‌സിബിഷനാണ് റിയാദ് ട്രാവല്‍ ഫെയര്‍. മാര്‍ച്ച് 15 മുതല്‍ നാലു ദിവസമാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ സെപ്തംബറിലേക്കു മാറ്റി. എന്നാല്‍ ലോക രാജ്യങ്ങളില്‍ കൊവിഡ് പൂര്‍ണമായും നിയന്ത്രണ വിധേയമായിട്ടില്ല. അന്താരാഷ്ട്ര വിമാന സര്‍വീസുകളും ആരംഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ഈ വര്‍ഷം ട്രാവല്‍ ഫെയര്‍ ഉപേക്ഷിക്കുന്നത്.

കഴിഞ്ഞ വര്‍ഷം നടന്ന ട്രാവല്‍ ഫെയറില്‍ കേരളത്തില്‍ നിന്നുളള ടൂറിസം പ്രോപ്പര്‍ട്ടി ഉടമകളും ടൂര്‍ ഓപ്പറേറ്റര്‍മാരും ഉള്‍പ്പെടെ പതിനഞ്ചിലധികം സ്ഥാപനങ്ങള്‍ പങ്കെടുത്തിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുളള ടൂറിസം വകുപ്പ് പ്രതിനിധികളും എക്‌സിബിഷനില്‍ സംബന്ധിച്ചിരുന്നു.
50 രാജ്യങ്ങളില്‍ നിന്നുളള 275 സ്ഥാപനങ്ങളാണ് ഈ വര്‍ഷം പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. സന്ദര്‍ശകരുടെയും ലോക രാജ്യങ്ങളില്‍ നിന്നുളള പ്രതിനിധികളുടെയും ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിനാണ് മേള ഉപേക്ഷിച്ചത്. അടുത്ത വര്‍ഷം മാര്‍ച്ചില്‍ മേള സംഘടിപ്പിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top