Sauditimesonline

SaudiTimes

പുണ്യ നഗരങ്ങളില്‍ കുടുങ്ങിയ ഉംറ തീര്‍ഥാടകരെ മടക്കി അയക്കും

റിയാദ്: വിസാ കാലാവധി കഴിഞ്ഞ ഉംറ തീര്‍ഥാടകര്‍ക്ക് സൗദി അറേബ്യ പൊതുമാപ്പ് അനുവദിക്കും. പിഴയും ശിക്ഷയും ഇല്ലാതെ ഇവരുടെ വിസ കാലാവധി നീട്ടി നല്‍കും. ഉംറ വിസയിലുളളവര്‍ ഹജ്, ഉംറ മന്ത്രാലയത്തിന് വിസ കാലാവധി നീട്ടി നല്‍കുന്നതിന് ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കകണം. മാര്‍ച്ച് 28 വരെ അപേക്ഷ സ്വീകരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.

ഉംറ തീര്‍ഥാടകര്‍ രാജ്യം വിടുന്നതിന് ആവശ്യമായ സൗകര്യം വിവിധ വകുപ്പുകള്‍ സ്വീകരിക്കും. മടക്കയാത്രയുടെ വിവരങ്ങള്‍ തീര്‍ഥാടകരെ എസ്.എം.എസ് സന്ദേശം വഴി അറിയിക്കും. ജിദ്ദ, മദീന എയര്‍പോര്‍ട്ടുകള്‍ വഴി തീര്‍ഥാടകരുടെ മടക്കയാത്രക്കു സൗകര്യം ഒരുക്കാനാണ് ആലോചന. അതേസമയം, വിസ കാലാവധി കഴിഞ്ഞവര്‍ അപേക്ഷ സമര്‍പ്പിച്ചില്ലെങ്കില്‍ നിയമ നടപടി നേരിടേണ്ടി വരുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചത് തീര്‍ഥാടകര്‍ മക്കയിലും മദീനയിലും തുടരാന്‍ ഇടയാക്കിയിരുന്നു. ഇവരുടെ വിസ കാലാവധി കഴിഞ്ഞ സാഹചര്യത്തിലാണ് പൊതുമാപ്പ് അനുവദിക്കുന്നത്. കൊവിഡ് പടരുന്ന സാഹചര്യത്തില്‍ ഇവരെ ഉടന്‍ മാതൃരാജ്യങ്ങളിലെത്തിക്കാനാണ് ശ്രമം. പുണ്യ നഗരങ്ങളിലെ ഹോട്ടലുകളിലാണ് തീര്‍ഥാടകര്‍ താമസിക്കുന്നത്. മക്കയിലെ ഒരു ഹോട്ടലില്‍ താമസിച്ചിരുന്ന 72 തുര്‍ക്കി തീര്‍ഥാടകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അതുകൊണ്ടുതന്നെ കൂട്ടമായി തീര്‍ഥാടകര്‍ താമസിക്കുന്നത് ഭീഷണി സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് തീര്‍ഥാടകരെ മടക്കി അയക്കാന്‍ മന്ത്രാലയം പദ്ധതി തയ്യാറാക്കുന്നത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top