Sauditimesonline

air india express
വിമാനനിരക്ക് നിയന്ത്രണം: സുപ്രീം കോടതി ഇടപെടലില്‍ പ്രതീക്ഷയോടെ പ്രവാസികള്‍

ലുലു ഹൈപ്പറില്‍ പ്രായമായവര്‍ക്കു പ്രത്യേക സമയം: റിയാദ് മുനിസിപ്പാലിറ്റി

റിയാദ്: പ്രായമായവര്‍ക്കും അംഗ പരിമിതര്‍ക്കും ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ പ്രത്യേക സമയം അനുവദിക്കുമെന്ന് റിയാദ് മുനിസിപ്പാലിറ്റി. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കര്‍ഫ്യൂ പ്രാബല്യത്തില്‍ വരുകയും നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്ത സാഹചര്യത്തിലാണ് പ്രായമായ ഉപഭോക്താക്കള്‍ക്ക് പ്രത്യേകം സമയം നിശ്ചയിക്കുന്നത്.

പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് റിയാദിലെ ശാഖകള്‍ രാവിലെ 7 മുതല്‍ 9 വരെ പ്രായമായവരും അംഗപരിമിതരുമായ ഉപഭോക്താക്കള്‍ക്കു തുറന്നു കൊടുക്കും. തിരക്ക് ഒഴിവാക്കുന്നതിനും ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനുമാണ് നടപടിയെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കി. ഇതേ മാതൃകയില്‍ റിയാദിലെ തെരഞ്ഞെടുത്ത ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ രാവിലെ 6 മുതല്‍ 8 വരെ ഷോപ്പിംഗ് നടത്താന്‍ തുറന്നുകൊടുക്കുമെന്നും റിയാദ് മുനിസിപ്പാലിറ്റി വ്യക്തമാക്കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top