
ബുറൈദ: കെ എം സി സി സുല്‍ത്താന ഏരിയ ഓഫീസ് ഉദ്ഘാടനം ചെയ്തു. വെല്‍ഫെയര്‍ വിംങ് ചെയര്‍മാന്‍ ഫൈസല്‍ ആലത്തൂരിനെ ചടങ്ങില്‍ ആദരിച്ചു.

നാട്ടിലേക്ക് മടങ്ങുന്ന ഷൗക്കത്ത് പന്നികോടിന് യാത്രയയപ്പും നല്‍കി. ഓഫീസ് ഉദ്ഘാടനം ബുറൈദ കെ എം സി സി പ്രസിഡന്റ് അനീഷ് ചുഴലി നിര്‍വഹിച്ചു. അബ്ദുല്‍ ലത്തീഫ് പള്ളിയാലി അധ്യക്ഷത വഹിച്ചു. യോഗം അനീഷ് ചുഴലി ഉദ്ഘാടനം ചെയ്തു.

ഷരീഫ് തലയാട് മുഖ്യപ്രഭാഷണം നത്തെി. ബഷീര്‍ വെള്ളില, ബഷീര്‍ ബാജി, ഷക്കീര്‍ മടാല, അലിക്ക ആലുംചോട് എന്നിവര്‍ ആശംസകള്‍ . നേര്‍ന്നു. ഫൈസല്‍ ആലത്തൂരിന് സുല്‍ത്താന കെ എം ി സി ഭാരവാഹികള്‍ സമ്മാനിച്ചു. സൈഫു കൊടിഞ്ഞി സ്വാഗതവും ഹാഷിര്‍ പാലത്തിങ്കല്‍ നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
