റിയാദ്: സൗദിയില്‍ കൊവിഡ് ചികിത്സക്കും ഗവേഷണത്തിനും രോഗമുക്തി നേടിയവരുടെ പ്ലാസ്മ ശേഖരിക്കുന്നു. ഇതിന്റെ ഭാഗമായി ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം പ്ലാസ്മ രക്തദാന ദേശീയ കാമ്പയിന്‍ ആരംഭിച്ചു. കാമ്പയിന്റെ ഉദ്ഘാടനം കൊവിഡ് ചികിത്സ നടത്തുന്ന പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് ആശുപത്രിയില്‍ നടന്നു. ഫ്രറ്റേണിറ്റി ഫോറം പ്രവര്‍ത്തകരും പൊതുജനങ്ങളും പ്ലാസ്മ ദാനം ചെയ്യാന്‍ ആശുപത്രിയിലെത്തിയിരുന്നു. ആഗസ്റ്റ് 25 വരെ കാമ്പയിന്‍ തുടരും. രാജ്യത്തെ വിവിധ സര്‍ക്കാര്‍ ആശുപത്രികള്‍ കേന്ദ്രീകരിച്ചാണ് പ്ലാസ്മ ദാനം സംഘടിപ്പിക്കുന്നത്.
കൊവിഡ് മുക്തരായതിന് ശേഷം 15 ദിവസത്തിനകം പ്ലാസ്മ ദാനം ചെയ്യുന്നതാണ് ഉത്തമം. സൗദിയില്‍ പ്ലാസ്മ ചികിത്സയിലൂടെ നൂറിലധികം കോവിഡ് ബാധിതരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇന്ത്യാക്കാര്‍ക്കിടയില്‍ ബോധവത്ക്കരണം നടത്തി കൂടുതല്‍ ആളുകളുടെ പ്ലാസ്മ ശേഖരിക്കുന്നതിന് ആരോഗ്യ മന്ത്രാലയത്തെ സഹായിക്കുകയാണ് ലക്ഷ്യമെന്ന് ഫ്രറ്റേണിറ്റി ഫോറം റിയാദ് റീജീയണല്‍ പ്രസിഡന്റ് ബഷീര്‍ ഈങ്ങാപ്പുഴ പറഞ്ഞു.പ്രവര്‍ത്തകര്‍ പറഞ്ഞു.
ഡോ. സഈദ് അഹമ്മദ്, ഫ്രറ്റേണിറ്റി ഫോറം നേതാക്കളായ ബഷീര്‍ ഈങ്ങാപ്പുഴ, റംസുദ്ദീന്‍ അബ്ദുല്‍ വഹാബ്, ഇല്യാസ് തിരൂര്‍, അന്‍സാര്‍ ആലപ്പുഴ എന്നിവര്‍ നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.