Sauditimesonline

dunes 1
കരുക്കള്‍ നീക്കി പ്രതിഭ തെളിയിച്ച് ചതുരംഗക്കളി

സന്നദ്ധ പ്രവര്‍ത്തകരെ കെ എം സി സി ആദരിച്ചു

റിയാദ്: കൊവിഡ് ബാധിതരെ പരിചരിച്ച കെ എം സി സി വളന്റിയര്‍മാരെ ആദരിച്ചു. മഞ്ചേശ്വരം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. വൈറസ് ബാധിതരെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാന്‍ സന്നദ്ധ സേവനനം നടത്തിയ വളന്റിയര്‍മാരെയുമാണ് അനുമോദിച്ചത്. കൊവിഡിനെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങിയവരുടെ മൃതദേഹം സംസ്‌കരിക്കുന്നതിന് നേതൃത്വം നല്‍കാന്‍ മുന്നോട്ടു വന്നവര്‍ പ്രവാസ ലോകത്ത് ഏറ്റവും വലിയ സാമൂഹിക ഉത്തര വാദിത്തമാണ് നിര്‍വഹിക്കുന്നതെന്ന് അനുമോദന യോഗം ഉദ്ഘാടനം ചെയ്ത കെ എം സി സി സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് സി പി മുസ്തഫ പറഞ്ഞു. റിയാദ് സെന്‍ട്രല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ മയ്യിത്ത് ഖബറടക്കുന്നതിന് ദാറുസ്സലാം എന്ന പേരില്‍ പ്രത്യേകം ഉപസമിതി രൂപീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്.

കെ പി മുഹമ്മദ് കാല്‍പാറ അദ്യക്ഷത വഹിച്ചു. കൊവിഡ് ബാധിതരുടെ മൃതദേഹം സംസ്‌കരിക്കുന്നതിനും രോഗികളെ ആശുപത്രികളിലെത്തിക്കുന്നതിനും നേതൃത്വം നല്‍കിയ കെ എം സി സി ജീവകാരുണ്യ വിഭാഗം ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂരിന് ഉപഹാരം സമ്മാനിച്ചു. അസീസ് അടുക്ക, മഹ്മൂദ് കയ്യാര്‍ എന്നിവരെയും ആദരിച്ചു. അബു അനസ്, ഇസ്ഹാഖ് പൈവളികെ, ഇബ്രഹിം സഫാ മക്കാ, ഷംസു പെരുമ്പട്ട, ജലീല്‍ തിരൂര്‍, ഖാദര്‍ തോതുങ്ങര, ഇസ്മായില്‍ കരോളം, അഷ്‌റഫ് വെള്ളപ്പാട്, ഉമ്മര്‍ക്ക എന്നിവര്‍ പ്രസംഗിച്ചു. ജസീം കടമാബര്‍ കെ എച് മുഹമ്മദ്,ഖാദര്‍ നാട്ടക്കല്‍, സുനീര്‍ പൈവളികെ എന്നിവര്‍ നേതൃത്വം നല്‍കി. റഹീം സോങ്കാല്‍ സ്വാഗതവും മൂസ പട്ട നന്ദിയും പറഞ്ഞു

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top