മിദ്‌ലാജ് വലിയന്നൂര്‍

ബുറൈദ: അല്‍ ഖസീമിലെ ഐനുല്‍ ജുവയ്ക്കടുത്ത് വാഹനാപകടത്തില്‍ മലയാളി മരിച്ചു. പത്തനംതിട്ട റാന്നി സ്വദേശി തോമസ് സക്കറിയ (46) ആണ് മരിച്ചത്. ഭാര്യയെ ജോലിസ്ഥലത്തുനിന്ന് കൊണ്ടുവരുന്ന വഴി ഗുസൈബ റോഡില്‍ ട്രെയിലറുമായി കൂട്ടിയിടിച്ചാണ് അപകടം. എനുല്‍ ജുവ സെന്‍ട്രല്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നിസാര പരിക്കേറ്റ ഭാര്യ സാന്റി ജോസഫിനെ പ്രാഥമിക ശുശ്രൂഷകള്‍ക്കു ശേഷം വീട്ടിലെത്തിച്ചു. തോമസ് സക്കറിയ അല്‍ വതനിയ പൗള്‍ട്രി കമ്പനിയില്‍ സ്‌റ്റോര്‍ കീപ്പറായിരുന്നു. മൃതദേഹം സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. മക്കള്‍: സാം സക്കറിയ, സ്റ്റജിന്‍ സക്കറിയ. മൃതദേഹം നാട്ടില്‍ സംസ്‌കരിക്കും. നിയമ നടപടികള്‍ ഖസീം പ്രവാസി സംഘത്തിന്റെ ആഭിമുഖ്യത്തില്‍ പുരോഗമിക്കുന്നു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
