
റിയാദ്: വിപണി സജീവമായതോടെ വാണിജ്യ മന്ത്രാലയം പരിശോധന ശക്തമാക്കി. കൊവിഡിനെ തുടര്‍ന്ന് ഘട്ടം ഘട്ടമായി എല്ലാ മേഖലയും തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയ സാഹചര്യത്തിലാണ് പരിശോധന ശക്തമാക്കിയത്. കൊവിഡ് പ്രതിരോധ നടപടികള്‍ ഉറപ്പുവരുത്താന്‍ രാജ്യത്തെ എല്ലാ പ്രവിശ്യകളിലും പരിശോധന നടത്തുന്നതു തുടരുകയാണെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു. മുനിസിപ്പല്‍ ഗ്രാമ കാര്യ മന്ത്രാലയവുമായി സഹകരിച്ചാണ് പരിശോധന നടത്തുന്നത്.
കൊവിഡ് പ്രോട്ടോകോളുകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കും. ഗുരുതരമായ നിയമ ലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ അടപ്പിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
ഷോപ്പിംഗ് മാളുകള്‍ സന്ദര്‍ശിക്കുന്നവരുടെ ശരീര താപനില പരിശോധിക്കും. മാസ്‌ക് ധരിക്കാത്തവര്‍ക്ക് പ്രവേശനം അനുവദിക്കില്ല. മാളുകളില്‍ സാനിറ്റൈസര്‍ ലഭ്യമാണെന്ന് ഉറപ്പുവരുത്തും. മാളുകളില്‍ ഉപയോഗിക്കുന്ന ട്രോളികള്‍ അണുവിമുക്തമാക്കണം. വസ്ത്രവ്യാപാര കേന്ദ്രങ്ങളില്‍ ട്രെയല്‍ റൂം പ്രവര്‍ത്തിപ്പിക്കാന്‍ മനുമതിയില്ല. നിയമ ലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് 10,000 റിയാല്‍ പിഴ ചുമത്തും. നിയമ ലംഘനം ആവര്‍ത്തിച്ചാല്‍ സ്ഥാപനം അടപ്പിക്കുമെന്നും വ്യാണിജ്യ മന്ത്രാലയം അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
