Sauditimesonline

MEERA
ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മീരാ റഹ്മാന് 'കേളി ജ്വാല' അവാര്‍ഡ്

കൊവിഡ് രോഗം ഭേദമായവരുടെ വിവരം ശേഖരിക്കുന്നു

റിയാദ്: സൗദിയില്‍ കൊവിഡ് ബാധിതരുടെ വിവരങ്ങള്‍ വിശകലനം ചെയ്യുന്നതിന് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഡിസീസ് പ്രിവന്‍ഷന്‍ ആന്റ് കണ്‍ട്രോള്‍ സെന്ററാണ് ഇ പ്ലാറ്റ്‌ഫോമിലൂടെ വിവരം ശേഖരിക്കുന്നത്. കൊവിഡ് വൈറസ് സ്ഥിരീകരിച്ചവരുടെ സ്ഥിതിവിവരക്കണക്കുകളാണ് ഈ പ്ലാറ്റ്‌ഫോം വഴി ശേഖരിക്കുന്നത്. വൈറസിനെ സംബന്ധിച്ച് ഗവേഷണങ്ങളും പഠനങ്ങളും നടത്തുന്നതിന് വിവര ശേഖരണം സഹായിക്കും. ഉപയോഗിച്ച മരുന്നുകളുടെ ഫലം, ചികിത്സാ പ്രോട്ടോക്കോളുകള്‍, ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ എന്നിവ വിശകലനം ചെയ്യുന്നതിന് രജിസ്‌ട്രേഷന്‍ സഹായിക്കും. വൈറസ് വ്യാപനം ചെറുക്കുന്നതിനും മുന്‍കരുതല്‍ നടപടി സ്വീകരിക്കുന്നതിനും വിവര ശേഖരണം ആവശ്യമാണ്. മാത്രമല്ല കൂടുതല്‍ അപകടസാധ്യതയുള്ള വിഭാഗങ്ങളെ കണ്ടെത്തി സംരക്ഷിക്കുന്നതിനും വിദഗ്ദ്ധരുടെ സേവനം ലഭ്യമാക്കുന്നതിനും ഡാറ്റാ അനാലിസിസ് വഴി സാധ്യമാകും.

പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കുന്നതിനും ഡിസീസ് പ്രിവന്‍ഷന്‍ ആന്റ് കണ്‍ട്രോള്‍ സെന്ററിന്റെ ശ്രമങ്ങള്‍ക്കു കഴിയും. അതുകൊണ്ടുതന്നെ കൊവിഡ് ബാധിതരുടെ സമഗ്രമായ വിവരം ശേഖരിക്കുന്നതിനുളള ശ്രമമാണ് ആരംഭിച്ചിട്ടുളളത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top