
റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖലയായ നെസ്‌റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ് ഹാഫ് പേ ബാക് പ്രൊമോഷന്‍ പ്രഖ്യാപിച്ചു. ഈദ് ആഘോഷങ്ങളുടെ ഭാഗമായാണ് ജൂലൈ 22 മുതല്‍ ആഗസ്ത് 5 വരെ പ്രത്യേക പ്രൊമോഷന്‍ പ്രഖ്യാപിച്ചത്. 150 റിയാലിന് പര്‍ചേസ് ചെയ്യുന്നവര്‍ക്ക് 75 റിയാലും 300 റിയാലിന് പര്‍ചേസ് ചെയ്യുന്നവര്‍ക്ക് 150 റിയാലിന്റെയും ഫ്രീ വൗചര്‍ സമ്മാനമായി ലഭിക്കും. വൗചര്‍ ഉപയോഗിച്ച് ഗാര്‍മെന്റ്‌സ്, ഫുട്‌വെയര്‍, വാചുകള്‍, ലേഡീസ് ബാഗുകള്‍ എന്നിവ വാങ്ങാന്‍ അവസരം ലഭിക്കും.
ഈദ് പ്രമാണിച്ച് എല്ലാ ഡിപ്പാര്‍ട്ട്‌മെന്റിലും ഉല്‍പ്പന്നങ്ങളുടെ വിപുലമായ ശേഖരം ഒരുക്കിയിട്ടുണ്ട്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിക്കാനും ആരോഗ്യ സുരക്ഷ ഉറപ്പുവരുത്താനും വിപുലമായ സൗകര്യം ഒരുക്കിയിട്ടുണ്ട്. നെസ്‌റ്റോ ഹൈപ്പറിന്റെ അസീസിയ, ബത്ഹ, മലാസ്, സനഇയ്യ, വില്ലേജിയോ മാള്‍, ഡിപ്പാര്‍ട്‌മെന്റ് സ്‌റ്റോറുകളായ സനഇയ്യ, അല്‍ ഖര്‍ജ്, ബുറൈദ എന്നിവിടങ്ങളില്‍ ഹാഫ് പേ ബാക് ഓഫര്‍ ലഭ്യമാണെന്ന് നെസ്‌റ്റോ മാനേജ്‌മെന്റ് പ്രതിനിധികള്‍ അറിയിച്ചു.
നെസ്‌റ്റോ ഓഫര്‍ അറിയാന്‍ ഇമേജില്‍ ക്ലിക് ചെയ്യുക.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
